Image

ഡിജിറ്റല്‍ ഇന്ത്യ വന്‍ വിജയമെന്ന്‌ പ്രധാനമന്ത്രി മോദി

Published on 19 February, 2018
ഡിജിറ്റല്‍ ഇന്ത്യ വന്‍ വിജയമെന്ന്‌ പ്രധാനമന്ത്രി മോദി


ഹൈദരാബാദ്‌: രാജ്യത്ത്‌ ഡിജിറ്റല്‍ ഇന്ത്യ വന്‍ വിജയമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതിക വിദഗ്‌ദ്ധരുടെ എണ്ണത്തില്‍ മാത്രമല്ല, സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ കാര്യത്തിലും ഇന്ത്യ ഒന്നാമതാണെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. വേള്‍ഡ്‌ കോണ്‍ഗ്രസ്‌ ഓണ്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോണ്‍ക്ലേവ്‌ ഡല്‍ഹിയില്‍നിന്ന്‌ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു.

ലോകം ഇന്ന്‌ ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യം കുറിക്കലിലൂടെ ലോകത്തിന്റെ മുഴുവന്‍ ടെക്‌നോളജി ഹബായി മാറുകയാണെന്നും മോദി പറഞ്ഞു. മൂന്നര വര്‍ഷത്തെ രാജ്യത്തിന്റെ നേട്ടമാണിത്‌. പദ്ധതി സര്‍ക്കാരിന്റേതാണെങ്കിലും വിജയം ജനങ്ങളുടെ പങ്കാളിത്തംകൊണ്ടാണ്‌. ഡിജിറ്റല്‍ ഇന്ത്യ എന്നത്‌ സങ്കല്‍പ്പമോ പദ്ധതിയോ അല്ല ജീവിത രീതിയായിക്കഴിഞ്ഞു പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ സാക്ഷരത എല്ലാ വീടുകളിലുമെത്തിക്കാനായി. ഗ്രാമീണ ഇന്ത്യയില്‍ പ്രധാനമന്ത്രി റൂറല്‍ ഡിജിറ്റല്‍ ലിറ്ററസി മിഷന്‍ വഴി 60 കോടി മുതിര്‍ന്നവരെ ഡിജിറ്റല്‍കാര്യങ്ങളില്‍ അറിവുള്ളവരാക്കാന്‍ ലക്ഷ്യമിട്ടു. ഇവരില്‍ 10 കോടിപ്പേരെ പരിശീലിപ്പിച്ചുകഴിഞ്ഞു. ഇന്ത്യയെ ഡിജിറ്റല്‍ ആക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്‌.അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക