Image

എം.ജി യൂണിവേഴ്‌സിറ്റി വിസിയെ ഹൈക്കോടതി അയോഗ്യനാക്കി

Published on 19 February, 2018
എം.ജി യൂണിവേഴ്‌സിറ്റി വിസിയെ ഹൈക്കോടതി അയോഗ്യനാക്കി


കൊച്ചി: എംജി സര്‍വകലാശാലയുടെ വൈസ്‌ ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ഡോ. ബാബു സെബാസ്റ്റിയന്‍ യോഗ്യതയില്ലാത്ത ആളെന്ന്‌ ഹൈക്കോടതി അറിയിച്ചു. എംജി യൂണിവേഴ്‌സിറ്റി മുന്‍ വിസിയെയും കോടതി അയോഗ്യരാക്കുകയായിരുന്നു. ഹര്‍ജിക്കാരനായ പ്രേംകുമാര്‍ സമര്‍പ്പിച്ച ക്വോവാറന്റോ ഹര്‍ജി പരിഗണിച്ചാണു ചീഫ്‌ ജസ്റ്റിസ്‌ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

വിസി പദവിയില്‍ തുടരാന്‍ അദ്ദേഹം അര്‍ഹനല്ലെന്നു കോടതി പറഞ്ഞു.
 വി.സിയെ തെരഞ്ഞെടുക്കുന്നതിലുള്ള സമിതിയിലും അപാകതയുണ്ടെന്ന്‌ കോടതി നിരീക്ഷിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക