Image

എട്ടു മണിക്കൂര്‍ നിര്‍ത്താതെ ബഹളം: വിമാന യാത്രക്കാരെ വലച്ച് കുട്ടി

Published on 19 February, 2018
എട്ടു മണിക്കൂര്‍ നിര്‍ത്താതെ ബഹളം: വിമാന യാത്രക്കാരെ വലച്ച് കുട്ടി

ബെര്‍ലിന്‍: ജര്‍മനിയില്‍നിന്നു യുഎസിലേക്ക് വിമാന യാത്രാ സമയം എട്ടു മണിക്കൂറാണ്. അത്രയും സമയം തുടര്‍ച്ചയായി അലറിക്കരയുകയും ബഹളം വയ്ക്കുകയും നിര്‍ത്താതെ ഓടുകയും സീറ്റുകള്‍ക്കു മുകളില്‍ വലിഞ്ഞു കയറുകയും ചെയ്യുന്നൊരു കുട്ടി വിമാനത്തിലുണ്ടെങ്കിലോ അസഹനീയമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം.

 സംഭവം ഏകദേശം മുഴുവനായി ഒരു യാത്രക്കാരന്‍ വിഡിയോയില്‍ പകര്‍ത്തി പുറത്തു വിടുകയും ചെയ്തു. ഇതിപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ പ്രചരിക്കുകയും ചെയ്യുന്നു.

പല യാത്രക്കാരും ചെവി പൊത്തിയിരിക്കുന്നത് ഇതില്‍ കാണാം. കുട്ടികളെ തല്ലരുതെന്നു പറയുന്നതു ശരിയല്ലെന്നതിനു തെളിവാണിതെന്ന് മറ്റൊരു യാത്രക്കാരന്‍ ട്വിറ്ററിര്‍ കുറിച്ചു, ഇക്കാര്യത്തില്‍ കുട്ടിക്കു മാത്രമല്ല, അവന്റെ മാതാപിതാക്കള്‍ക്കും നല്ല തല്ലിന്റെ കുറവുള്ളതായാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍.

കുട്ടിയെയും മാതാപിതാക്കളെയും വിമാനത്തില്‍ നിന്ന് ഇറക്കി വിടണമായിരുന്നു എന്നാണ് മറ്റു ചില യാത്രക്കാരുടെ പ്രതികരണം. അതേസമയം, കുട്ടിക്ക് ഒരു വൈകല്യമുണ്ടെന്നും, അതാണവന്റെ പെരുമാറ്റത്തെ ബാധിക്കുന്നതെന്നും ഔദ്യോഗിക വിശദീകരണം. വൈകല്യം എന്താണെന്നു വെളിപ്പെടുത്തിയിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക