Image

സിതാര കൃഷ്‌ണകുമാര്‍ ആലപിച്ച 'കിണര്‍'ലെ ഗാനം റിലീസ്‌ ചെയ്‌തു

Published on 19 February, 2018
സിതാര കൃഷ്‌ണകുമാര്‍ ആലപിച്ച 'കിണര്‍'ലെ ഗാനം റിലീസ്‌ ചെയ്‌തു
കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, അടുത്ത്‌ തന്നെ തീയേറ്ററുകളില്‍ എത്തുന്ന ' കിണര്‍'ലെ സിതാര കൃഷ്‌ണകുമാര്‍ ആലപിച്ച ഗാനം റിലീസ്‌ ചെയ്‌തു. `മഴവില്‍ കാവിലെ` എന്ന ഈ ഗാനത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ എം ജയചന്ദ്രനാണ്‌. പ്രഭ വര്‍മ്മ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.

എം എ നിഷാദ്‌ കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന 'കിണര്‍' തമിഴ്‌ ഭാഷയിലും റിലീസ്‌ ചെയ്യും. 'കേണി' എന്നാണ്‌ തമിഴ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌. ജലക്ഷാമവുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുന്ന ഈ ചിത്രം കേരളം - തമിഴ്‌ നാട്‌ അതിര്‍ത്തിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ജയപ്രദ, രേവതി, പശുപതി, പാര്‍ത്ഥിപന്‍, അര്‍ച്ചന, നാസ്സര്‍, പാര്‍വതി നമ്പ്യാര്‍, ഇന്ദ്രന്‍സ്‌, രഞ്‌ജി പണിക്കര്‍, ജോയ്‌ മാത്യു, അനു ഹസന്‍ എന്നിവര്‍ അടങ്ങുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്‌.

 ഡോ. അന്‍വര്‍ അബ്ദുള്ളയും ഡോ. അജു കെ നാരായണനും ചേര്‍ന്നാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. നൗഷാദ്‌ ഷെരീഫ്‌ ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ക്ക്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ എം ജയചന്ദ്രനാണ്‌. ഒരു ഗാനത്തിന്‌ കല്ലറ ഗോപനും ഈണം പകര്‍ന്നിട്ടുണ്ട്‌. പശ്ചാത്തല സംഗീതം ബിജിബാലിന്റെതാണ്‌. ഫ്രാഗ്രന്‍റ്‌ നേച്ചര്‍ ഫിലിം ക്രീയേഷന്‌സിന്റെ ബാനറില്‍ സജീവ്‌ പി കെയും ആന്‍ സജീവും ചേര്‍ന്നാണ്‌ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.


`മഴവില്‍ കാവിലെ` ഗാനം കാണുവാന്‍: https://www.youtube.com/watch?v=ooqnWHph8lA 


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ അഞ്ചു വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക