Image

യുക്മ നഴ്‌സസ് ഫോറം നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് നടന്നു

Published on 19 February, 2018
യുക്മ നഴ്‌സസ് ഫോറം നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് നടന്നു
ലണ്ടന്‍: യുകെയിലെ നഴ്‌സുമാരുടെ കൂട്ടായ്മക്കും, ഉന്നമനത്തിനും, ജോലിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെയും ഭാഗമായി പ്രവര്‍ത്തിക്കുന്ന യുക്മ നഴ്‌സസ് ഫോറം രണ്ടു റീജിയനുകളില്‍ നടത്തിയ കോണ്‍ഫ്രന്‍സുകള്‍ക്ക് ലഭിച്ച നല്ല വിലയിരുത്തലികളുടെ വെളിച്ചത്തില്‍ യുക്മ നാഷണല്‍ കമ്മറ്റിയുടെയും റീജിയണല്‍ കമ്മറ്റിയുടെയും സഹായ സഹകരണത്തോടെ എല്ലാ റീജിയനുകളിലും കോണ്‍ഫ്രന്‍സുകള്‍ നടത്തുന്നതിന്റെ ഭാഗമായി യുക്മ നോര്‍ത്തുവെസ്‌റ് റീജിയന്‍ കമ്മറ്റിയും, യുക്മ നഴ്‌സസ് ഫോറവും സംയുക്തമായി പ്രെസ്റ്റണില്‍ വെച്ച് ഫെബ്രുവരിമാസം 17 നു ശനിയാഴ്ച നടത്തിയ നേഴ്‌സസ് കോണ്‍ഫ്രന്‍സ് പങ്കാളിത്തം കൊണ്ടും പങ്കെടുത്തവരുടെ അഭിപ്രായത്തിലും വളരെ മികച്ചതായിരുന്നു. പ്രെസ്റ്റണ്‍, വിഗാന്‍, സാല്‍ഫോര്‍ഡ്, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, വാറിംഗ്ടണ്‍ എന്നിവിടങ്ങളില്‍ നിന്നെത്തി ചേര്‍ന്ന 40 നേഴ്‌സുമാരും അസോസിയേഷന്‍ അംഗങ്ങളും അനുഭാവികളും പങ്കെടുത്ത നേഴ്‌സസ് കോണ്‍ഫറന്‍സ് പ്രെസ്റ്റണ്‍ അസോസിയേഷന്റെ ആതിഥേയത്വത്തില്‍ പ്രെസ്റ്റണിലെ ഗാലോവേയ് ഹാളില്‍ വച്ചാണ് നടന്നത്

നാലുമണിക്കൂര്‍ സി പി ഡി പോയന്റ് ലഭിക്കുന്ന പ്രസ്തുത കോണ്‍ഫ്രന്‍സ് രാവിലെ 11 നു റെജിസ്‌ട്രേഷനോടുകൂടി ആരംഭിച്ചു. യുക്മ നേഴ്‌സസ് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍ സിന്ധു ഉണ്ണി, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഷീജോ വര്‍ഗീസ്, റീജിയണല്‍ സെക്രട്ടറി തങ്കച്ചന്‍, നേഴ്‌സസ് ഫോറം റീജിയണല്‍ കോര്‍ഡിനേറ്റര്‍ ബിജു മൈക്കിള്‍ എന്നിവരുള്‍പ്പെടെ ഹ്രസ്വമായ ഉദ്ഘാടന കര്‍മ്മത്തിനു ശേഷം 'ഗിവ് ആന്റ് ടേക്ക്' രീതിയിലുള്ള വിജ്ഞാനപ്രദമായ ക്ലാസുകളിലേക്ക് തിരിയുകയായിരുന്നു.

നഴ്‌സ് കണ്‍സള്‍ട്ടന്റും ഇന്‍ഡിപെന്‍ഡന്റ് ട്രെയ്‌നറുമായ മരിലിന്‍ ഈവ്‌ലീന്റെ പൂര്‍ണ്ണ നിയത്രണത്തില്‍ നടന്ന സെമിനാറില്‍ വിവിധ വിഷയങ്ങളില്‍ പഠന ക്ലാസുകളും നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും നിവാരണം നല്‍കുന്നതുമായ രീതി ആണ് അവലംബിച്ചത്

നേഴ്‌സിങ് മേഖലയിലെ അനന്ത സാധ്യതകളെക്കുറിച്ച് മുഖ്യാതിഥിയും മികച്ച ട്രെയ്‌നറുമായ മരിലിന്‍ ഈവേലിയും ഇന്റര്‍വ്യൂ സ്‌കില്‍സ് നെക്കുറിച്ച് റെഡിച്ചിലെ അലക്‌സാണ്ട്ര ഹോസ്പിറ്റലിലെ മേട്രനും മികച്ച ട്രെയ്‌നറുമായ റെജി ജോര്‍ജ്ജും അതേഹോസ്പിറ്റലിലെ തന്നെ റെസ്പിറേറ്ററി നേഴ്‌സ് സ്‌പെഷ്യലിസ്റ്റായ ബിന്‍ജു ജേക്കബും നഴ്‌സിംഗ് മേഖലയിലെ ഇഫക്ടീവ് കമ്യൂണിക്കേഷനെ പറ്റി ഹെല്‍ത് സ്‌കില്‍ ട്രെയിനിങ് ലിമിറ്റഡില്‍ ഡയറക്ടറും സി ഇ ഓ യും സീനിയര്‍ ലക്ച്ചററും മുന്‍ പ്രാക്ടീസ് എഡ്യൂക്കേറ്ററുമായ ഗില്‍ബെര്‍ട് നെല്‍സണ്‍ മാര്‍ട്ടീസും നഴ്‌സിംഗ് മേഖലയിലെ നിയമപരമായ കാര്യങ്ങളെപ്പറ്റി യു എന്‍ എഫ് ലീഗല്‍ സെല്‍ ചെയര്‍ പേഴ്‌സണും യുക്മയുടെ നാഷണല്‍ കമ്മറ്റി മെമ്പറുമായ തമ്പി ജോസും ക്ലാസുകള്‍ എടുത്തു.

ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റണിന്റെ ആതിഥേയത്വത്തില്‍ നടത്തപ്പെട്ട ഈ പ്രോഗ്രാമിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും, പ്രത്യേകമായി പ്രെസ്റ്റണിലെ ബെന്നി ചാക്കോക്കും, സ്‌പോണ്‍സര്‍മാരായ നോവ ഹെല്‍ത്ത് കെയര്‍, ലവ് റ്റു കെയര്‍ നേഴ്‌സിംഗ് ഏജന്‍സി, ജെ പി മെഡിക്കല്‍സ്, തുടങ്ങിയവര്‍ക്കും കൃതജ്ഞത അര്‍പ്പിക്കുന്നതായി സിന്ധു ഉണ്ണി അറിയിച്ചു

റിപ്പോര്‍ട്ട്: ബാല സജീവ്കുമാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക