Image

സതീഷ്ബാബു കോങ്ങാടന് യാത്രയയപ്പ് നല്‍കി

Published on 19 February, 2018
സതീഷ്ബാബു കോങ്ങാടന് യാത്രയയപ്പ് നല്‍കി

റിയാദ് : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കേന്ദ്രകമ്മിറ്റി അംഗവും അസീസിയ ഏരിയ സെക്രട്ടറിയുമായ പാലക്കാട് കോങ്ങാട് സ്വദേശി സതീഷ്ബാബുവിന് കേളി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. 

കാല്‍ നൂറ്റാണ്ടിലേറെയായി സൗദിയിലുള്ള സതീഷ് ബാബു റിയാദിലെ അല്‍ഹയറിലുള്ള ഒരു കന്പനിയിലാണ് ജോലി ചെയ്തിരുന്നത്. കോങ്ങാടന്‍ എന്ന തൂലികാനാമത്തില്‍ നിരവധി കവിതകള്‍ രചിച്ചിട്ടുള്ള സതീഷ്ബാബു കേളിയുടെ സാംസ്‌കാരികവിഭാഗം അംഗവും പരിപാടികളില്‍ നിറസാന്നിദ്ധ്യവുമായിരുന്നു.

കേളി പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഷൗക്കത്ത് നിലന്പുര്‍ സ്വാഗതം ആശംസിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി കണ്‍വീനര്‍ കെആര്‍ ഉണ്ണികൃഷ്ണന്‍, രക്ഷാധികാരി സമിതി അംഗങ്ങളായ ദസ്തഗീര്‍, റഷീദ് മേലേതില്‍, സതീഷ്‌കുമാര്‍, കേളി ജോ: സെക്രട്ടറിമാരായ ഷമീര്‍ കുന്നുമ്മല്‍, റഫീഖ് പാലത്ത്, കേന്ദ്ര കമ്മിററി അംഗങ്ങള്‍, അസ്സീസിയ ഏരിയ രക്ഷാധികാരി കമ്മിററി കണ്‍വീനര്‍ ഹസ്സന്‍ പുന്നയുര്‍, സബ്കമ്മിറ്റി ഭാരവാഹികളായ ടിആര്‍ സുബ്രഹ്മണ്യന്‍, മഹേഷ് കൊടിയത്ത്, ഫൈസല്‍ മടവുര്‍, സിജിന്‍ കൂവള്ളുര്‍, കിഷോര്‍ ഇ. നിസാം, അസീസിയ ഏരിയ പ്രസിഡന്റ് അലി പട്ടാന്പി, ആക്ടിംഗ് സെക്രട്ടറി റഫീഖ്, ഏരിയ ഭാരവാഹികള്‍, യുണിററ് സെക്രട്ടറിമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 

കേളിയുടെ ഉപഹാരം സെക്രട്ടറി ഷൗക്കത്ത് നിലന്പുരും അസീസിയ രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം കണ്‍വീനര്‍ ഹസന്‍ പുന്നയുരും ഏരിയ കമ്മിറ്റിയുടെ ഉപഹാരം ആക്ടിംഗ് സെക്രട്ടറി റഫീഖും യൂണിറ്റുകളുടെ ഉപഹാരം യുണിറ്റ് സെക്രട്ടറിമാരും സമ്മാനിച്ചു. യാത്രയയപ്പിന് സതീഷ്ബാബു നന്ദി പറഞ്ഞു. വിവിധ ഏരിയകളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക