Image

പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ മടങ്ങിവരുന്നവര്‍ക്ക് അടിയന്തര സഹായം നല്‍കണം: ഓവര്‍സീസ് എന്‍സിപി കുവൈറ്റ്

Published on 19 February, 2018
പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ മടങ്ങിവരുന്നവര്‍ക്ക് അടിയന്തര സഹായം നല്‍കണം: ഓവര്‍സീസ് എന്‍സിപി കുവൈറ്റ്

കുവൈത്ത്: പ്രവാസി ക്ഷേമകാര്യങ്ങള്‍ക്കായുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാറില്‍ നിന്നും കേരള പ്രവാസി ക്ഷേമ വകുപ്പില്‍ (നോര്‍ക്ക) നിന്നും സമര്‍പ്പിച്ചിട്ടുള്ള പൊതു മാപ്പിന്റെ ആനുകൂല്യത്തില്‍ മടങ്ങിവരുന്ന എല്ലാ പ്രവാസികള്‍ക്കും സൗജന്യ വിമാന ടിക്കറ്റുകള്‍, സഹായ കേന്ദ്രങ്ങള്‍, വിമാന താവളങ്ങളില്‍ നിന്ന് സൗജന്യ യാത്ര, നിശ്ചിത സമയ പരിധിയില്‍ ഒരു പുതിയ തൊഴില്‍ കണ്ടു പിടിക്കുന്നതുവരെ, മടങ്ങി വരുന്നവര്‍ക്ക് സാന്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരുകളുടെ പ്രത്യേക സഹായങ്ങള്‍ ഉടനടി പ്രഖ്യാപിക്കണമെന്ന് ഓവര്‍സീസ് എന്‍സിപി കുവൈറ്റ് ആവശ്യപ്പെട്ടു. 

പൊതുമാപ്പില്‍ തിരിച്ചു പോകുന്നവര്‍ക്ക് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണന്‍, പൊതുപ്രവര്‍ത്തകരായ സലിം കൊമ്മേരി, ജയിംസ് പുയ്യപ്പിള്ളി, മുബാറക് കാന്പ്രത്ത്, ഷൈനി ഫ്രാങ്ക് ഉള്‍പ്പടെയുള്ളവര്‍ നിര്‍ദ്ദേശിച്ച രോഗികളും സാന്പത്തിക ബുദ്ധിമുട്ടുള്ളവരുമായ വിവിധ സംസ്ഥാനക്കാര്‍ക്ക് രണ്ടാം ഘട്ടത്തില്‍ സൗജന്യ ടിക്കറ്റുകളും സാന്പത്തിക സഹായങ്ങളും വിതരണം ചെയ്തു. 

ഓവര്‍സീസ് എന്‍സിപി ദേശീയ പ്രസിഡന്റും കുവൈത്തില്‍ നിന്നുള്ള ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സിസ്, ഒഎന്‍സിപി സെക്രട്ടറി ജിയോ ടോമി, സൂരജ് പൊന്നേത്ത്, സെയ്ത് ഉള്ള ഖാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക