Image

സക്കറിയ പാപ്പച്ചന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 19 February, 2018
സക്കറിയ പാപ്പച്ചന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
ന്യൂ യോര്‍ക്ക് :അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന കളത്തില്‍ പാപ്പച്ചന്റെ ഏക പുത്രന്‍ സാക്ക് പാപ്പച്ചന്റെ (സക്കറിയ 43) നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

ഫ്രിമോണ്ടില്‍ കൈസര്‍ പെര്‍മനന്റ് ഹോസ്പിറ്റലിലായിരുന്നു സാക്കിന്റെ അന്ത്യം.ഭാര്യ ഏഞ്ചല. പുത്രി റെയ് ആന്‍ (5).

ചേര്‍ത്തല സ്വദേശിയാണു കളത്തില്‍ പാപ്പച്ചന്‍. ഭാര്യ മേരിക്കുട്ടി പാലാ വെള്ളപ്പള്ളി കുട്ടുംബാംഗം. കാനഡയില്‍ ജനിച്ച സാക്ക് നാലാം വയസിലാണു അമേരിക്കയിലെത്തിയത്.സ്റ്റുഡന്റ് കൗണ്‍സലറായി ജോലി ചെയ്തു വരികയായിരുന്നു.

അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന കളത്തില്‍ മങ്കയുടെ സ്ഥാപക പ്രസിഡന്റുമാണ് , ഏതാനും വര്‍ഷമായി കൊച്ചി തമ്മനത്താണു താമസം. പുത്രനു സ്‌റ്റ്രോക്ക് ഉണ്ടായ വിവരമറിഞ്ഞു പാപ്പച്ചനും പത്‌നിയും ഏതാനും ദിവസം മുന്‍പ് തിരിച്ചെത്തി .

പൊതുദര്‍ശനം ഫെബ്രുവരി 21 ബുധനാഴ്ച സെന്റ് മെരീസ് സീറോ മലബാര്‍ ചര്‍ച്ച് , മില്പിറ്റസ്. സംസ്കാര ശൂശ്രുഷ: (ഫെബ്രു22) ഫ്രിമോണ്ട് മിഷന്‍ സാനോസെ ചര്‍ച്ചില്‍ വെച്ചും നടത്തുന്നതാണ്.

ഫൊക്കാനാക്ക് വേണ്ടി അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് തമ്പി ചാക്കോ ; സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്; ട്രഷര്‍ ,ഷാജി വര്‍ഗിസ് ; ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗിസ്, മുന്‍ പ്രസിഡന്റ്മാരായ ജോണ്‍ പി ജോണ്‍,മറിയാമ്മ പിള്ള, ജി കെ. നായര്‍, പോള്‍ കറുകപ്പള്ളില്‍, ജോര്‍ജ് കോരുത്ത്, മന്മഥന്‍ നായര്‍,ഡോ. പാര്‍ത്ഥസാരഥി പിള്ള, ഡോ. അനിരുദ്ധന്‍ എന്നിവര്‍ ഒരു അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക