Image

'ജീവധാരയും' കാലിഫോര്‍ണിയ 'പുണ്യവും' ഒന്നിച്ചു ; ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം പട്ടിണിയില്ലാത്ത ജീവിതം

അനില്‍ പെണ്ണുക്കര Published on 20 February, 2018
'ജീവധാരയും' കാലിഫോര്‍ണിയ 'പുണ്യവും' ഒന്നിച്ചു ; ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം പട്ടിണിയില്ലാത്ത ജീവിതം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട ഒരു വിഭാഗമാണ് ആദിവാസികള്‍. കാറ്റില്‍ നിന്നും ഇന്നും പട്ടങ്ങള്‍ തേടിപ്പോകാതെ നമ്മുടെ പൂര്‍വികരായ ജീവിച്ചു നമ്മെ ഓര്‍മ്മപ്പെടുത്തുന്നവര്‍. പക്ഷെ ഇന്ന് ഏറ്റവും അവഗണന നേരിടുന്ന മനുഷ്യ സമൂഹവും ആദിവാസികള്‍ തന്നെ. ഭരിക്കുന്ന ഒരു സ്മൂഹവും ആദിവാസി ഷേമങ്ങള്‍ക്കായി പദ്ധതികള്‍ പ്രഖ്യാപിക്കുകയല്ലാതെ അതെ ഫലപ്രദമായി നടപ്പിലാക്കുവാന്‍ ശ്രമിക്കാറില്ല.

ഇവിടെ ആദിവാസി സമൂഹങ്ങള്‍ക്ക് തണലാകുന്നത് സന്നദ്ധ സംഘടനകള്‍ ആണ് .നൂറു കണക്കിന് സന്നദ്ധ സംഘടനകള്‍ ഈ മേഖലയില്‍ കേരളത്തില്‍ ഉടനീളം പ്രവര്‍ത്തിക്കുന്നുണ്ട് .പല സംഘടനകളും സംമ്പത്തിക പ്രതിസന്ധികളുടെ നടുവിലാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.അതിനായി ജീവിതം തന്നെ മാറ്റിവച്ചവര്‍ .

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരണ ആയവരും , അതിലൂടെ സന്നദ്ധ സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്നവരും നിരവധി. ഇവിടെയാണ് ജീവധാര, അത്താഴക്കൂട്ടം  പോലെയുള്ള സംഘടനകളുടെ പ്രസക്തി. എന്നാല്‍ ഈ സംഘടനകളെയൊക്കെ സാമ്പത്തിക സഹായം  നല്‍കി പിടിച്ചു നിര്‍ത്തുന്നതെ പലപ്പോഴും പ്രവാസി സമൂഹമാണ്.

കാലിഫോര്‍ണിയയിലെ പുണ്യം ചാരിറ്റി കേരളത്തിലെ ജീവകാരുണ്യ രംഗത്തു സജീവ സാന്നിധ്യമാണ്. കാലിഫോര്‍ണിയില്‍ ആരംഭിച്ച ശ്രിമതി രാജി  മേനോന്‍, ശ്രിമതി റാണി  സുനില്‍  എന്നിവര്‍  നേതൃത്വം നല്‍കുന്ന പുണ്യം ചാരിറ്റബള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലും പൂര്‍ണ്ണമായ സാമ്പത്തിക സഹായത്തിലും ഭാരതത്തിന്റെ പൈതൃക സ്വത്തുക്കളായ 65 പുണ്യ ആദിവാസി സഹോദരിമാര്‍ക്ക് 'ഒരു മാസത്തെ വിവിധ സാധനങ്ങള്‍ അടങ്ങിയ കിറ്റ് സ്‌നേഹ സമ്മാനമായി തുടര്‍ച്ചയായി 12 മാസക്കാലം നല്‍കുന്ന ഒരു ചടങ്ങ് ഫെബുവരി 17 ന്   അട്ടത്തോട് ആദിവാസി ഊരുകളില്‍ നടന്നു. ഒപ്പം മറ്റു ചാരിറ്റി സംഘടനകളും മനുഷ്യസ്‌നേഹികളും കൈ കോര്‍ക്കുന്ന കേരളത്തിലെ ആദ്യ സംരഭം കൂടി ആയിരുന്നു അത്. തിരുവല്ല ജോയി ആലുക്കാസ് മാള്‍ മാനേജര്‍ ശ്രി ഷെല്‍ട്ടന്‍  വി  റാഫേല്‍  രാവിലെ 11 മണിക്ക്  ഉദ്ഘാടനം നിര്‍വഹിച്ചു .

തിരുവല്ലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ജോയ് ആലുക്കാസ് പി ആര്‍ ഓ ലോറന്‍സ് , അത്താഴക്കൂട്ടം നൗഷാദ്,സന്തോഷ് തുണ്ടിയില്‍  തുടങ്ങി നിരവധി സാമൂഹ്യപ്രവര്‍ത്തകരുടെയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യം കൊണ്ട് സജീവമായ ചടങ്ങായിരുന്നു അത്. ഇനിയുമുള്ള  12 മാസക്കാലം 65 സഹോദരിമാര്‍ പുണ്യത്തോടെ , സ്‌നേഹത്തോടെയും സന്തോഷത്തോടെയും പുണ്യത്തിനൊപ്പവും, ജീവധാരയ്‌ക്കൊപ്പവും സന്തോഷമായി ജീവിതം മുന്നോട്ടു കൊണ്ട് പോകും. പട്ടിണിയില്ലാതെ.

കാലിഫോര്‍ണിയ പുണ്യത്തിന്റെ സാരഥികളായ രാജീ മേനോന്‍, റാണി സുനില്‍ എന്നിവര്‍ക്ക് ചടങ്ങില്‍ പങ്കെടുത്തവരെല്ലാം നന്ദിയും സ്‌നേഹവും അറിയിച്ചു.

'ജീവധാരയും' കാലിഫോര്‍ണിയ 'പുണ്യവും' ഒന്നിച്ചു ; ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം പട്ടിണിയില്ലാത്ത ജീവിതം 'ജീവധാരയും' കാലിഫോര്‍ണിയ 'പുണ്യവും' ഒന്നിച്ചു ; ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം പട്ടിണിയില്ലാത്ത ജീവിതം 'ജീവധാരയും' കാലിഫോര്‍ണിയ 'പുണ്യവും' ഒന്നിച്ചു ; ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം പട്ടിണിയില്ലാത്ത ജീവിതം 'ജീവധാരയും' കാലിഫോര്‍ണിയ 'പുണ്യവും' ഒന്നിച്ചു ; ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം പട്ടിണിയില്ലാത്ത ജീവിതം 'ജീവധാരയും' കാലിഫോര്‍ണിയ 'പുണ്യവും' ഒന്നിച്ചു ; ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം പട്ടിണിയില്ലാത്ത ജീവിതം 'ജീവധാരയും' കാലിഫോര്‍ണിയ 'പുണ്യവും' ഒന്നിച്ചു ; ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം പട്ടിണിയില്ലാത്ത ജീവിതം 'ജീവധാരയും' കാലിഫോര്‍ണിയ 'പുണ്യവും' ഒന്നിച്ചു ; ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം പട്ടിണിയില്ലാത്ത ജീവിതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക