Image

സഹപാഠികളെ രക്ഷിക്കുന്നതിന് അഞ്ച് വെടിയുണ്ട ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിയുടെ ധീരത പ്രശംസിക്കപ്പെട്ടു

പി പി ചെറിയാന്‍ Published on 20 February, 2018
സഹപാഠികളെ രക്ഷിക്കുന്നതിന് അഞ്ച് വെടിയുണ്ട ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിയുടെ ധീരത പ്രശംസിക്കപ്പെട്ടു
പാര്‍ക്ക് ലാന്റ് (ഫ്‌ളോറിഡ): ചീറിപ്പായുന്ന വെടിയുണ്ടകളില്‍ നിന്നും ക്ലാസ് റൂമിലുള്ള ഇരുപത് സഹപാഠികളെ രക്ഷിക്കുന്നതിന് വെടിയുണ്ടകള്‍ സ്വയം ഏറ്റുവാങ്ങിയ പതിനഞ്ചുകാരനായ ആന്റണി ബോര്‍ഗസ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നതായി ബ്രൊവാര്‍ഡ് കൗണ്ടി ഷെറിഫ് ഓഫീസ് ട്വിറ്ററില്‍ കുറച്ചു.

ഫെബ്രുവരി 18 ന് ആന്റണിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ഷെറിഫ്, ചികിത്സയില്‍ കഴിയുന്ന ആന്റണിയുടെ പടവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

തോക്കുമായി ക്ലാസ് റൂമിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട നിക്കൊളസില്‍ നിന്നും സഹപാഠികളെ രക്ഷിക്കുന്നതിന് ക്ലാസ് റൂമിന്റെ വാതില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് 5 വെടിയുണ്ടകള്‍ ആന്റണിയുടെ ശരീരത്തില്‍ തറച്ചത്. വാതില്‍ അടയ്ക്കാന്‍ കഴിഞ്ഞതാണ് വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കാനായതെന്ന് പിന്നീട് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഹൈസ്‌ക്കൂള്‍ സോക്കര്‍ കളിക്കാരനായ ആന്റണിക്ക് ഭാവിയില്‍ കളിക്കാരനാകുമോ എന്നതിലാണ് നിരാശ. ഇരുകാലുകളിലും, തുടയെല്ലിലും പുറത്തും തുളച്ചു കയറിയ വെടിയുണ്ട തുടയെല്ല് തകര്‍ത്തതായി ഷെറിഫ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റുവെങ്കിലും ദീര്‍ഘ നാളുകളിലെ ചികിത്സ ആന്റണിയെ പൂര്‍വ്വ സ്ഥിതിയിലേക്ക് മടക്കി കൊണ്ടുവരുമെന്നും അദ്ധേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സ്‌കൂള്‍ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോഴും കൂട്ടുകാരെ രക്ഷിക്കുവാന്‍ കഴിഞ്ഞു എന്ന ആത്മ സംതൃപ്തിയിലാണ് പതിനഞ്ചുകാരനായ ധീര വിദ്യാര്‍ത്ഥി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക