Image

രണ്ടു മലയാളി യുവാക്കളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുപോയി.

Published on 20 February, 2018
രണ്ടു മലയാളി യുവാക്കളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുപോയി.
ദമ്മാം: താമസസ്ഥലത്ത് സംഭവിച്ച അപകടത്തില്‍പ്പെട്ടു  മരണപ്പെട്ട രണ്ടു മലയാളി യുവാക്കളുടെ മൃതദേഹങ്ങള്‍, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ പരിശ്രമഫലമായി നിയമകുരുക്കുകള്‍ അഴിച്ച്  നാട്ടിലേയ്ക്ക് കൊണ്ടുപോയി. 

കോഴിക്കോട് സ്വദേശിയായ അജീഷ് അശോകന്‍ (26 വയസ്സ്), ഇടുക്കി മാങ്കുളം സ്വദേശിയായ ട്വിന്‍സ് ജോസ് (29 വയസ്സ്) എന്നിവരുടെ മൃതദേഹങ്ങളാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോയത്. ദമ്മാം സഫ്വയിലെ രണ്ടു വീടുകളില്‍ ഹൌസ് െ്രെഡവര്‍മാരായി ജോലി നോക്കുകയായിരുന്നു. പുറത്തു ഒരേ റൂമില്‍ താമസിച്ചിരുന്ന രണ്ടുപേരും, രണ്ടു മാസങ്ങള്‍ക്കു മുന്‍പ്, താമസസ്ഥലത്ത് ഉറങ്ങിക്കിടക്കുമ്പോള്‍, എ.സിയില്‍ നിന്നുണ്ടായ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടി മരണമടയുകയായിരുന്നു. .

അസാധാരണമായ അപകടമരണമായതിനാല്‍ നിയമകുരുക്കുകള്‍ ഏറെ ഉള്ളതിനാല്‍, മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകാനാകാതെ, ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയായിരുന്നു. നാട്ടിലെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച്, നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.

പോലീസ്, ബാലദിയ, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയിലായി ഏറെ നിയമത്തിന്റെ നൂലാമാലകള്‍ പൂര്‍ത്തിയാക്കാന്‍ ഏറെ ദിവസങ്ങളെടുത്തു. ഷാജി മതിലകത്തിന്റെ നിരന്തരപരിശ്രമങ്ങള്‍ക്ക് ഒടുവില്‍, എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി, രണ്ടു മൃതദേഹങ്ങളും എത്തിഹാദ് വിമാനത്തില്‍ നാട്ടിലേയ്ക്ക് കയറ്റിവിട്ടു.

അടുത്ത കാലത്തായി വിവാഹിതനായ അജീഷ് അശോകന് ആറുമാസം പ്രായമുള്ള  ഒരു കുട്ടിയുമുണ്ട്. നേരിട്ട് കണ്ടിട്ടില്ലാത്ത കുഞ്ഞിനെ കാണാന്‍ വെക്കേഷന് നാട്ടില്‍ പോകാനിരിയ്ക്കുമ്പോഴാണ് അപകടമുണ്ടായത്. 
ട്വിന്‍സ് ജോസ് അവിവാഹിതനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക