Image

മോഹന്‍ലാല്‍ ചിത്രം നീരാളി'മെയ്‌ 3ന്‌

Published on 20 February, 2018
 മോഹന്‍ലാല്‍ ചിത്രം നീരാളി'മെയ്‌ 3ന്‌
അജോയ്‌ വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ്‌ തീയതി പുറത്ത്‌. ചിത്രം മെയ്‌ 3ന്‌ തീയേറ്ററുകളിലെത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌. 36 ദിവസം കൊണ്ട്‌ ഷൂട്ടിങ്‌ പൂര്‍ത്തികരിച്ചതായി ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു.. നാദിയ മൊയ്‌തുവാണ്‌ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്‌ എന്ന ചിത്രത്തിന്‌ ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ്‌ നീരാളി.

മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ്‌ നാദിയയ്‌ക്ക്‌. മോഹന്‍ലാലിന്റെ ഒപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നത്‌ അപ്രതീക്ഷിതവും ഏറെ ആഗ്രഹിച്ചിരുന്നതുമാണെന്ന്‌ നാദിയ വെളിപ്പെടുത്തി. മോഹന്‍ലാലിന്റെ നായികയായി മീരാ ജാസ്‌മിനും പാര്‍വതി നമ്പ്യാരും എത്തുമെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മീര ജാസ്‌മിന്‍ നായികയാവുമെന്ന വാര്‍ത്ത അണിയറപ്രവര്‍ത്തകര്‍ തള്ളിയിരുന്നു.

ദസ്‌തോല, എസ്‌ആര്‍കെ എന്നീ ബോളിവുഡ്‌ ചിത്രങ്ങളുടെ സംവിധായകനായ അജോയ്‌ വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ്‌ നീരാളി. മൈ വൈഫ്‌സ്‌ മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ്‌ തന്നെയാണ്‌ ഈ സിനിമയുടെയും എഡിറ്റര്‍. സന്തോഷ്‌ തുണ്ടിയിലാണ്‌ ക്യാമറ. സായികുമാര്‍, സുരാജ്‌, ദിലീഷ്‌ പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌.

നവാഗതനായ സാജു തോമസ്‌ തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക