Image

മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ചിത്രീകരണം മാര്‍ച്ച്‌ 3ന്‌ ആരംഭിക്കും

Published on 20 February, 2018
മമ്മൂട്ടി  ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ചിത്രീകരണം മാര്‍ച്ച്‌ 3ന്‌  ആരംഭിക്കും


സേതു തിരക്കഥയും സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ചിത്രീകരണം മാര്‍ച്ച്‌ 3ന്‌ ആലപ്പുഴയില്‍ ആരംഭിക്കും. കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന്‌ പേര്‌. 

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്‌ണപുരം എന്ന സാങ്കല്‌പിക ഗ്രാമത്തിന്റെ ബ്ലോഗ്‌ എഴുത്തുകാരന്റെ വിവരണത്തിലാണ്‌ കഥ അവതരിപ്പിക്കുന്നത്‌. മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രമാണ്‌ ബ്ലോഗ്‌ എഴുത്തുകാരന്‍.

ചിത്രത്തില്‍ ഒരു പോലീസ്‌ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ്‌ ഷംന കാസിം എത്തുന്നത്‌. നീന എന്നാണ്‌ കഥാപാത്രത്തിന്റെ പേര്‌. റായ്‌ ലക്ഷ്‌മി, അനു സിത്താര, ദീപ്‌തി സതി, സിദ്ദിഖ്‌, നെടുമുടി വേണു, സഞ്‌ജു ശിവറാം എന്നിവരാണ്‌ ചിത്രത്തിലെ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക