Image

സീറോ മലബാര്‍ കത്തീഡ്രലില്‍ കര്‍ദ്ദിനാള്‍ സുപിച്ചിന് സ്വീകരണം

ബ്രിജിറ്റ് ജോര്‍ജ് Published on 21 February, 2018
സീറോ മലബാര്‍ കത്തീഡ്രലില്‍ കര്‍ദ്ദിനാള്‍ സുപിച്ചിന് സ്വീകരണം
ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വെള്ളിയാഴ്ച്ച ഫെബ്രുവരി 23 ന് ഷിക്കാഗോ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ ബ്ലേസ് ജയിംസ് സുപിച്ചിന് സ്വീകരണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വൈകുന്നേരം 6:30 ന് വി. കുര്‍ബാനയും അതിനുശേഷം 8 ന് പാരിഷ് ഹാളില്‍ സ്വീകരണപരിപാടികളും ഡിന്നറും ഉണ്ടായിരിക്കും.

സീറോ മലബാര്‍ കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും അതിനോടൊത്തുള്ള കെട്ടിടവും 30 വര്‍ഷങ്ങള്‍ക്കുമുമ്പ് കര്‍ദ്ദിനാള്‍ ബെര്‍ണഡീന്റെ നേതൃത്വത്തില്‍ ഷിക്കാഗോ ആര്‍ച് ഡയസിസ് സീറോ മലബാര്‍ കാത്തലിക് സമൂഹത്തിന് ദാനമായി നല്‍കിയതാണ്. പഴയപള്ളി തുടങ്ങിയതിന്റെ 30 വര്‍ഷവും കത്തീഡ്രല്‍ സ്ഥാപിതമായതിന്റെ 10 വര്‍ഷവും 2018 ല്‍ ആഘോഷിക്കുന്ന വേളയില്‍ ഇതിനു സൗകര്യമൊരുക്കിത്തന്ന ഷിക്കാഗോ ആര്‍ച് ഡയസിസ്‌നോടുള്ള കടപ്പാടിന്റെയും സ്‌നേഹത്തിന്റെയും സൂചകമായാണ് ഈ വരവേല്‍പ്പ് ഒരുക്കിയിരിക്കുന്നത്.

ഈ പരിപാടികളിലേക്ക് എല്ലാ വിശ്വസികളുടെയും സാന്നിദ്ധ്യവും സഹകരണവും കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, അസി. വി. റവ. ഡോ. ജയിംസ് ജോസെഫ്, കൈക്കാരന്‍മാര്‍ ജോര്‍ജ് അമ്പലത്തുങ്കല്‍, ലുക്ക് ചിറയില്‍, സിബി പാറേക്കാട്ട്, പോള്‍ വടകര, ജോ കാണിക്കുന്നേല്‍ എന്നിവര്‍ താല്പര്യപ്പെടുന്നു.
Address: Mar Thoma Sleeha Syro Malabar Cathedral
5000 St. Charles Rd,
Bellwood, IL-60104

റിപ്പോര്‍ട്ട്: ബ്രിജിറ്റ് ജോര്‍ജ്

സീറോ മലബാര്‍ കത്തീഡ്രലില്‍ കര്‍ദ്ദിനാള്‍ സുപിച്ചിന് സ്വീകരണം സീറോ മലബാര്‍ കത്തീഡ്രലില്‍ കര്‍ദ്ദിനാള്‍ സുപിച്ചിന് സ്വീകരണം സീറോ മലബാര്‍ കത്തീഡ്രലില്‍ കര്‍ദ്ദിനാള്‍ സുപിച്ചിന് സ്വീകരണം
Join WhatsApp News
Joseph 2018-02-21 18:54:26
ഷിക്കാഗോയിലെ സീറോ മലബാർ നേതൃത്വം കർദ്ദിനാൾ ക്യൂപിച്ചിന് സ്വീകരണം കൊടുക്കുന്ന വാർത്ത സഭയെ സംബന്ധിച്ച് അഭിമാനകരമാണ്. അതിൽ രൂപതയെ അഭിനന്ദിക്കുന്നു. അടുത്ത മാർപാപ്പായാകാൻ ഈ കർദ്ദിനാളിനു എല്ലാവിധ സാധ്യതകളുമുണ്ട്. കർദ്ദിനാൾ ക്യൂപിച്ചിൽനിന്നും കേരള അഭിഷിക്തർക്കും പുരോഹിതർക്കും പഠിക്കാൻ നിരവധി കാര്യങ്ങളുണ്ട്. വളരെയധികം എളിമയോടെ ജീവിക്കുന്ന ഒരു കർദ്ദിനാളാണ് അദ്ദേഹം. 

"സഭയുടെ സ്വത്ത് എന്റെ സ്വത്തെന്നു" പറഞ്ഞു നടക്കുന്ന കേരളത്തിലെ ഒരു കർദ്ദിനാളും ബിഷപ്പുമാരും ക്രിസ്തു വചനത്തിനെതിരെയാണ് പ്രവർത്തിക്കുന്നത്. അങ്ങനെയുള്ളവരെ പീറ്റർ ശിക്ഷിക്കുന്ന വചനങ്ങളും ബൈബിളിലുണ്ട്. ബൈബിളിലെ അനാനിയാസിനും ഭാര്യക്കും സംഭവിച്ച കഥ അപ്പോസ്തോലിക പ്രവർത്തികളിൽ അഞ്ചാം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നതു മെത്രാന്മാർക്കും ചിന്തനീയമാണ്. പണത്തിനുവേണ്ടി പരിശുദ്ധാത്മാവിനെതിരെ കള്ളം പറഞ്ഞതുകൊണ്ട് അനനിയാസും ഭാര്യയും ഉടൻ മരിച്ചു വീണു. അതുപോലെയുള്ള ഒരു കളവാണ് സഭയുടെ സ്വത്തുക്കൾ തന്റെ സ്വന്തമാണെന്നു കർദ്ദിനാൾ ആലഞ്ചേരി കേരള ഹൈക്കോടതിയിൽ പറഞ്ഞത്.' പണത്തിൽ ആർത്തി പാടില്ല, ജനങ്ങളെ സേവിക്കൂ.(പീറ്റർ 5:2)' വചനം പറയുന്നു.  

2014- നവംബറിൽ ഇമലയാളീ പ്രസിദ്ധീകരിച്ച എന്റെ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ താഴെകൊടുത്തിരിക്കുന്നത് വായിക്കുക. 

"കർദ്ദിനാൾ ക്യൂപിച്ച് യാഥാസ്ഥിതികനായ ഒരു ആര്‍ച്ച്‌ ബിഷപ്പാണെങ്കിലും സീറോമലബാര്‍ അഭിഷിക്തര്‍ക്കും അവരുടെ പുരോഹിതലോകത്തിനും ഈ ആദര്‍ശവാനില്‍നിന്ന്‌ അനേക കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. 14 മില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന പാരമ്പര്യമായി അനുവദിച്ചിരുന്ന അരമന വേണ്ടെന്നുവെച്ച്‌ അവിടെയുള്ള റെക്‌റ്ററിയിലെ വെറും സാധാരണ മുറിയില്‍ താമസിക്കാന്‍ നിശ്ചയിച്ചതും അദ്ദേഹത്തിന്‍റെ ലാളിത്യത്തിന്‌ തെളിവാണ്‌. ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പയെപ്പോലെ ദരിദ്രരുമൊത്ത്‌ പ്രേഷിത വേല ചെയ്യുന്ന കീഴ്വഴക്കമാണ്‌ ഇദ്ദെഹത്തിനുമുള്ളത്. ആഡംബരമേറിയ കാറുകള്‍ രൂപതാധിപനെന്ന നിലയില്‍ അനുവദനീയമായിട്ടും വിശ്വാസികളുടെ പണം ദുരുപയോഗം ചെയ്യാന്‍ അദ്ദേഹമൊരിക്കലും ആഗ്രഹിച്ചിട്ടില്ല." 

ഷിക്കാഗൊയിലെ കർദ്ദിനാൾ ക്യൂപിച്ചിനെപ്പറ്റി കൂടുതൽ അറിയാൻ ഇമലയാളിയുടെ താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക.  

http://www.emalayalee.com/varthaFull.php?newsId=89596 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക