Image

കൊച്ചിയില്‍ എസ്.ബി.ഐ ഗ്ലോബല്‍ എന്‍.ആര്‍.ഐ സെന്റര്‍ തുറന്നു

ജോര്‍ജ് ജോണ്‍ Published on 21 February, 2018
കൊച്ചിയില്‍ എസ്.ബി.ഐ ഗ്ലോബല്‍  എന്‍.ആര്‍.ഐ സെന്റര്‍ തുറന്നു
 ഫ്രാങ്ക്ഫര്‍ട്ട്-കൊച്ചി: ഇന്ത്യയില്‍ ഏറ്റവുമധികം എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ എത്തുന്ന ഒരു സംസ്ഥാനമായ കേരളത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്ലോബല്‍ എന്‍ആര്‍ഐ സെന്ററര്‍് തുറന്നു. എന്‍ആര്‍ഐ അനുബന്ധ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രമാണ് ഗ്ലോബല്‍ എന്‍ആര്‍ഐ സെന്റര്‍. എന്‍ആര്‍ഐ  ഉപഭോക്താക്കള്‍ക്ക് മറ്റ് ബാങ്കിംഗ് സേവനങ്ങളായ വെല്‍ത്ത് മാനേജ്‌മെന്റ്, എസ്ബിഐ ഇന്റലിജന്റ് അസിസ്റ്റ്, ഫ്രീ പോസ്റ്റ് ബോക്‌സ് സര്‍വീസ്, എസ്ബിഐ മിംഗിള്‍, അമേരിക്കയിലെ  ഉപഭോക്താക്കള്‍ക്ക് റെമിറ്റന്‍സ് സേവനം എന്നിവയും ഗ്ലോബല്‍ എന്‍ആര്‍ഐ സെന്ററില്‍ ലഭിക്കും. ഈ എസ്.ബി.ഐ ഗ്ലോബല്‍  എന്‍.ആര്‍.ഐ സെന്റര്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വളരെയേറെ അനുഗ്രഹപ്രദമാണ്. ഇതിന് മുമ്പ് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ചെന്നൈ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്ലോബല്‍ എന്‍ആര്‍ഐ സെന്ററര്‍് സര്‍വീസ് നല്‍കിയിരുന്നത്.

കൊച്ചി ഗ്ലോബല്‍ എന്‍ആര്‍ഐ സെന്ററര്‍ സര്‍വീസ് അഡ്രസ്:
SBI Global NRI Service Center, SBT Bhawan, Panampalli Nagar, Cochin-682036, Telephone: 9446103137; 1-800 4253800; 1-800 112211

കൊച്ചിയില്‍ എസ്.ബി.ഐ ഗ്ലോബല്‍  എന്‍.ആര്‍.ഐ സെന്റര്‍ തുറന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക