Image

തോക്ക് നിയമങ്ങള്‍ പരിഷ്കരിക്കുവാന്‍ ഫൊക്കാനാ നിവേദനം നല്‍കും:ജോര്‍ജി വര്‍ഗീസ്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 21 February, 2018
തോക്ക്  നിയമങ്ങള്‍ പരിഷ്കരിക്കുവാന്‍ ഫൊക്കാനാ നിവേദനം നല്‍കും:ജോര്‍ജി വര്‍ഗീസ്
ഫ്‌ളോറിഡ :അമേരിക്കയിലെ തോക്ക്    നിയമങ്ങള്‍ പരിഷ്കരിക്കുവാന്‍ കോണ്‍ഗ്രസ് മാന്‍മാര്‍ക്ക് നിവേദനം നല്‍കുമെന്ന് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് അറിയിച്ചു. പൊതുസ്ഥാലങ്ങളും നിരന്തതമായി നടക്കുന്ന വെടി വെയ്പുകളുടെ അടിസ്ഥാനത്തില്‍ തോക്കുകള്‍ നിയന്ത്രിക്കുന്നതിനായി കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

സൗത്ത് ഫ്‌ലോറിഡായിലെ പാര്‍ക്ക് ലാന്റില്‍ മാര്‍ജറി സ്‌റ്റോണ്‍മാന്‍ ഹൈസ്കൂളിലുണ്ടായ വെടിവയ്പ്പില്‍ 17 പേര്‍ മരിക്കുകയും 14 പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഗവണ്മെന്റ് ഉണര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നു .ഗണ്‍വൈലന്‍സ് നിയമങ്ങള്‍ കുറേക്കൂടി ശക്തമാക്കണം . ഇനിയും ഇങ്ങനെയുള്ള പൈശാചികമായ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ ഗണ്‍വൈലന്‍സ് നിയമങ്ങള്‍ ഉണ്ടാക്കുവാന്‍ അതാതു സ്ഥലങ്ങളിലെ കോണ്‍ഗ്രസ് മാന്‍ മാരോട്,സെനറ്റര്‍മാരോടും ആവിശ്യപെടുവാന്‍ ഫൊക്കാന അതിന്റെ അംഗസംഘടനകളോടു അഭ്യര്‍ത്ഥിക്കുകയാണ്.അടിയന്തിരമായി ഇക്കാര്യത്തില്‍ ശ്രദ്ധ എത്തേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മദ്യവും സിഗരറ്റും വാങ്ങാവുന്ന ലാഘവത്തോടു എ ര്‍ 15 യന്ത്ര തോക്കുകള്‍ വാങ്ങാന്‍ യുവാക്കള്‍ക്ക് പോലും സാധ്യമാവുന്ന മറ്റൊരു രാജ്യവും ലോകത്തില്ല. ഈ തോക്കുകള്‍ കൈവശം വക്കാന്‍ ലൈസന്‍സിന്റെ ആവശ്യവുമില്ല.

2012 സാന്‍ഡി ഹൂക്ക് എലിമെന്ററി സ്കൂള്‍ ഷൂട്ടിങ്ങിന് അമേരിക്കയില്‍ ആകമാനം ഗണ്‍വൈലന്‍സിനെതിരെ ശക്തമായ ഒരു വികാരം ഉണ്ടാവുകയും ഇനിയും ഇത്തരത്തില്‍ ഉള്ള അതിക്രമങ്ങള്‍ തടയുവാന്‍ ശക്തമായ നിയമം കൊണ്ടുവരുമെന്ന് പ്രസിഡന്റ് ആയിരുന്ന ഒബാമയും അന്ന് പറഞ്ഞിരുന്നു.എന്നാല്‍ അതിന് ശേഷവും ഇത്തരത്തിലുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്.ലാസ് വേഗസില്‍ കണ്‍ട്രി മ്യൂസിക് ആരാധകരെ വെടിവെച്ച് കൊന്നതിന് ശേഷവും, സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലെ പള്ളിയില്‍ കൂട്ടക്കൊല നടന്നത്തിന് ശേഷവും അമേരിക്കയില്‍ ഉടനീളം ശക്തമായ ഗണ്‍വൈലന്‍സ് നിയമങ്ങള്‍ ഉണ്ടകുമെന്ന് പറഞ്ഞതല്ലാത് നിയമത്തില്‍ കാതലായ മാറ്റം വരുത്തിയതായി കണ്ടില്ല.

2017 ല്‍ മാത്രം അമേരിക്കയില്‍ 346 മാസ്സ് ഷൂട്ടിംഗ് നടക്കുകയുണ്ടായി. 2018 ലെ ഇതുവരെയുള്ള കണക്ക് അനുസരിച്ചു 30 മാസ്സ് ഷൂട്ടിംഗ്കളിലായി 1286 ജീവന്‍ അപഹരിക്കുകയുണ്ടായി. ഓരോ വര്‍ഷവും ശരാശരി 114,994 ആള്‍ക്കാര്‍ ഗണ്‍വൈലന്‍സ്മായി ബദ്ധപ്പെട്ടു മരിക്കുന്നുണ്ട് .ഇത് തുടര്‍കഥആയാല്‍ നമ്മുടെ ജീവനും സേഫ്റ്റി അല്ലാത്ത ഒരു അവസ്ഥയാണ് വന്നുകൊണ്ടിരിക്കുന്നത്. 2011 ലെ സ്മാള്‍ ആംസ് സര്‍വ്വേ പ്രകാരം 100 പേര്‍ക്ക് 88 ഗണ്‍ വീതം നിലവില്‍ഉണ്ട്.

അമേരിക്കയില്‍ ഗണ്‍ വാങ്ങുന്നതിന് 18 വയസ് തികഞ്ഞ ആര്‍ക്കും അപ്ലൈ ചെയ്യാവുന്നതാണ്. ഇപ്പോഴത്തെ നിയമം അനുസരിച്ചു ചെറിയ ഒരു ബാക്ക്ഗ്രൗണ്ട് ചെക്കിന് ശേഷം മിഷ്യന്‍ ഗണ്‍വരെ എതൊരു ക്രിമിനലിന്റെ കയ്യിലോ അല്ലെങ്കില്‍ ഒരു മാനസിക രോഗിയുടെ കയ്യിലോ എത്തിപ്പെടാം. ഇതിന് എതിരെ ശക്തമായ ഒരു നിയമം നടപ്പാക്കേണ്ടത് ഇന്ന് നാം വസിക്കുന്ന സമൂഹത്തിന്റെ കൂടെ ആവിശ്യമാണ്. നമ്മളില്‍ പലരും അമേരിക്കന്‍ പൊളിറ്റിക്‌സ്മായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും സഹകരിക്കുന്നവരും ആണ്.

തിരഞ്ഞെടുപ്പുളളില്‍ കോടികള്‍ ഒഴുക്കുന്ന മദ്യ ലോബികള്‍ കേരളത്തില്‍ ഉള്ളത് പോലെ, നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ മുതലായ ലോബികള്‍ വന്‍ തുകകള്‍ തിരങ്ങെടുപ്പു ഫണ്ടുകളില്‍ വാരിയെറിയുന്നതു അവര്‍ക്കെതിരായ നിയമ നിര്‍മാണം നടത്താന്‍ അമേരിക്കന്‍ നിയമ നിര്‍മാതാക്കള്‍ക്ക് സാധ്യമാകാതെ വരുന്നു.

ഫ്‌ളോറിഡയിലെ വിവിധ മലയാളീ സംഘടനകളും പ്രവര്‍ത്തകരും ഒത്തു ചേരുകയും സ്കൂള്‍ സന്ദര്‍ശിച്ചു കാന്‍ഡില്‍ ലൈറ്റ് വിജില്‍ സംഘടിപ്പിച്ചു. ക്രിസ്റ്റീയ സഭാ വിഭാഗങ്ങള്‍ ഒത്തു ചേര്‍ന്ന് സീറോ മലബാര്‍ ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും, പ്രതിഷേധവും അനുശോചനവും രേഖപ്പെടുത്തി. വിവിധ മലയാളീ മലയാളീ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ ഒപ്പു ശേഖരണം ആരംഭിച്ചു.അമേരിക്കയില്‍ ഉടനീളം, പ്രത്യകിച്ചും ഫ്‌ലോറിഡയില്‍ വലിയ തോതിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ലാഘവമായ അമേരിക്കന്‍ തോക്കു നിയമങ്ങള്‍ക്കെതിരായി തൂടഞ്ഞികഴിഞ്ഞു. ഈ ദുരന്തത്തോട് മലയാളി സമൂഹം നന്നായി തന്നെ പ്രതികരിച്ചുവരുന്നു.

അതാതു സംസ്ഥാനങ്ങളില്‍ നിയമപാലകരുമായി ബന്ധപ്പെട്ടും ഒപ്പ് കാമ്പയിനുകള്‍ നടത്തിയും ഈ വിപത്തിനോട് പ്രതികരിക്കാന്‍ അംഗ സംഘടനകളുടെ സഹായവും ഫൊക്കാന ആവശ്യപ്പെട്ടു..ഇതിനു വേണ്ടി എല്ലാ അംഗസംഘടനകളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും സൗത്ത് ഫ്‌ലോറിഡായിലെ പാര്‍ക്ക് ലാന്റില്‍ മാര്‍ജറി സ്‌റ്റോണ്‍മാന്‍ ഹൈസ്കൂളിലുണ്ടായ വെടിവയ്പ്പില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ,ട്രഷറര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫൊക്കാന ഇന്ത്യന്‍ സമൂഹവുമായി സഹകരിച്ചു രുപരേഖ തയ്യാറാക്കി വരികയാണ്.
തോക്ക്  നിയമങ്ങള്‍ പരിഷ്കരിക്കുവാന്‍ ഫൊക്കാനാ നിവേദനം നല്‍കും:ജോര്‍ജി വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക