Image

ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സ് 2018 ഫെബ്രുവരി 24,25 തീയതികളില്‍ ടിവിയില്‍

Published on 21 February, 2018
ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സ് 2018 ഫെബ്രുവരി 24,25 തീയതികളില്‍ ടിവിയില്‍
കഴിഞ്ഞവര്‍ഷത്തെ ജനപ്രിയ പരമ്പരകള്‍ക്കുള്ള പുരസ്കാരങ്ങളുമായി "ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സ് 2018' തിരുവനന്തപുരം അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു.

മലയാളത്തിലെ പ്രമുഖ താരങ്ങളായ സുരേഷ് ഗോപി, മുകേഷ്, ബിജു മേനോന്‍, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സീമ, ജലജ, മേനക, സൈജു കുറുപ്പ്, ദിലീഷ് പോത്തന്‍, രാജസേനന്‍, വിജി തമ്പി, ഏഷ്യാനെറ്റ് എം.ഡി കെ. മാധവന്‍, ജനപ്രിയ പരമ്പരകളിലെ താരങ്ങള്‍ തുടങ്ങി നിരവധി പേര്‍ ഈ സദസിന് മിഴിവേകി.

സുരേഷ് ഗോപിക്ക് "സ്റ്റാര്‍ ഓഫ് സ്റ്റാര്‍' അവാര്‍ഡും, മുകേഷിന് "ഗോള്‍ഡന്‍ സ്റ്റാര്‍' അവാര്‍ഡും നല്‍കി ആദരിച്ചു.

മികച്ച പരമ്പരയായി കസ്തൂരിമാനും, ഡയറക്ടറായി ഹാരിസണും, നടനായി സാജന്‍ സൂര്യയും, നടിയായി ഗായത്രി അരുണും തെരഞ്ഞെടുക്കപ്പെട്ടു.

ഏഷ്യാനെറ്റ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രശസ്ത ചലച്ചിത്ര- സീരിയല്‍ താരം രാഘവനാണ്.

കൂടാതെ ചലച്ചിത്ര രംഗത്തേയും, ടെലിവിഷന്‍ രംഗത്തേയും പ്രശസ്ത താരങ്ങളുടെ നൃത്തവിസ്മയങ്ങളും കോമഡി സ്കിറ്റുകളും സദസിനെ ഇളക്കിമറിച്ചു.

ഈ അവാര്‍ഡ് നിശ ഏഷ്യാനെറ്റില്‍ ഫെബ്രുവരി 24, 25 തീയതികളില്‍ (ശനി, ഞായര്‍) വൈകുന്നേരം 7 മണി മുതല്‍ സംപ്രേഷണം ചെയ്യുന്നു.
ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സ് 2018 ഫെബ്രുവരി 24,25 തീയതികളില്‍ ടിവിയില്‍
ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സ് 2018 ഫെബ്രുവരി 24,25 തീയതികളില്‍ ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക