Image

വനിതാ ദിനത്തോടനുബന്ധിച്ച് ചിക്കാഗോ മലയാളി അസോസിയേഷന്‍ -വിമന്‍സ് ഫോറം ഡിബേറ്റ് പ്രസംഗമത്സരങ്ങള്‍ നടത്തുന്നു

ഷിജി അലക്‌സ് Published on 21 February, 2018
വനിതാ ദിനത്തോടനുബന്ധിച്ച് ചിക്കാഗോ മലയാളി അസോസിയേഷന്‍ -വിമന്‍സ് ഫോറം ഡിബേറ്റ് പ്രസംഗമത്സരങ്ങള്‍ നടത്തുന്നു
ചിക്കാഗോ: അന്തര്‍ദ്ദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാ ഫോറം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മത്സര ഇനങ്ങളില്‍ ഡിബേറ്റും പ്രസംഗമത്സരവും ഉള്‍പ്പെടുത്തിയിരിക്കുന്നു. വനിതകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ കണ്ടെത്തി അത് പ്രകാശിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ ഉള്ള ഒരു വേദി ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് വിമന്‍സ് ഫോറം ഇത്തരത്തിലുള്ള മത്സരങ്ങള്‍ നടത്തുന്നത്. ചുറ്റും നടക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങളില്‍ അവബോധം ഉണ്ടാക്കുക, അതിനെപ്പറ്റി പ്രതികരിക്കാന്‍ സാധിക്കുക, അതുവഴി സാമൂഹിക മാറ്റങ്ങളില്‍ തങ്ങളും ഭാഗഭാക്കാകുക എന്നുള്ളതായിരിക്കട്ടെ ഓരോ സ്ത്രീയുടേയും ചിന്ത. മാര്‍ച്ച് 10-ാം തീയതി ഉച്ചയ്ക്ക് 2 മണിമുതല്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചിന്റെ പാരീഷ്ഹാളില്‍ വെച്ചാണ് പരിപാടിയും മത്സരങ്ങളും നടക്കുന്നത്.

ഡിബേറ്റിനുള്ള വിഷയം സാമ്പത്തിക നേട്ടങ്ങളും കുടുംബ മൂല്യങ്ങളും' എന്നുള്ളതാണ്. അനുകൂലിച്ചോ പ്രതികൂലിച്ചോ മൂന്ന് മിനിട്ട് സംസാരിക്കാവുന്നതാണ്. പ്രസംഗത്തിനുള്ള വിഷയം സ്ത്രീ സമത്വം- സ്ത്രീകളുടെ പങ്ക്' എന്നുള്ളതാണ്. മൂന്ന് മിനിട്ട് ഇംഗ്ലീഷിലോ മലയാളത്തിലോ പ്രസംഗിക്കാവുന്നതാണ്. ആത്മവിശ്വാസം, വിഷയജ്ഞാനം, അവതരണം എന്ന ഘടകങ്ങളെ ആസ്പദമാക്കായിയിരിക്കും വിധി നിര്‍ണ്ണയം. സമ്മാനം നേടുക എന്നുള്ളതല്ല, ആത്മവിശ്വാസത്തോടെ സംസാരിക്കുക എന്ന ഉദ്ദേശത്തോടെ ഈ മത്സരങ്ങളില്‍ പങ്കെടുക്കണമേ എന്ന് എല്ലാ വനിതകളോടും അപേക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : സിബിള്‍ ഫിലിപ്പ് - 630 697 2241, ടീനാ സിബു കുളങ്ങര - 224 425 3592, ഷിജി അലക്‌സ് - 224 436 9371.

വനിതാദിനത്തോടനുബന്ധിച്ച് 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ചിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളായ നേഴ്‌സുമാരെ ആദരിക്കുന്നുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചിന്നമ്മ സാബു-224 475 2866, ടീനാ കുളങ്ങര - 224 425 3592, ലിജി ഷാബു മാത്യു - 630 730 6221 എന്നിവരുമായി ബന്ധപ്പെടുക. മാര്‍ച്ച് ഒന്നിനാണ് പേര് നല്‍കേണ്ട അവസാന തീയതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക