Image

തോക്കു നിയന്ത്രണ നിയമങ്ങള്‍ക്കു വേണ്ടി സമരം ചെയ്താല്‍ പുറത്താക്കുമെന്ന് സ്‌ക്കൂള്‍ സൂപ്രണ്ട്.

പി.പി. ചെറിയാന്‍ Published on 22 February, 2018
തോക്കു നിയന്ത്രണ നിയമങ്ങള്‍ക്കു വേണ്ടി സമരം ചെയ്താല്‍ പുറത്താക്കുമെന്ന് സ്‌ക്കൂള്‍ സൂപ്രണ്ട്.
ഹ്യൂസ്റ്റണ്‍: ഫ്‌ളോറിഡാ സ്‌ക്കൂളില്‍ നടന്ന വെടിവെപ്പില്‍ പതിനേഴ് പേര്‍ കൊല്ലപ്പെട്ടതോടെ അമേരിക്കയില്‍ തോക്ക് നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചു പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ സ്‌ക്കൂളുകളില്‍ നിന്നും സസ്‌പെന്റ് ചെയ്യുമെന്ന് നീഡ് വില്ലി(Need Ville) ഇന്റിപെന്റഡ് സ്‌ക്കൂള്‍ വിദ്യാഭ്യാസ ജില്ലാ സൂപ്രണ്ട് കര്‍ട്ടിസ് റോഡിസ്(Curtis Rhodes) മുന്നറിയിപ്പ് നല്‍കി.

ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റ്(സൗത്ത് വെസ്റ്റ്) സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസ ജില്ലയിലെ സൂപ്രണ്ട് ഇതു സംബന്ധിച്ചുള്ള അറിയിപ്പു സ്‌ക്കൂള്‍ സോഷ്യല്‍ മീഡിയാ സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 21 ബുധനാഴ്ചയാണ് രക്ഷിതാക്കള്‍ക്ക് അറിയിപ്പു ലഭിച്ചത്.
ഫ്‌ളോറിഡാ വിദ്യാര്‍ത്ഥി സംഘടനകള്‍ മാര്ച്ച് 24ന് വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിക്കുന്ന മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്ഡ്), ഏപ്രില്‍ 24ന് രാജ്യവ്യാപകമായി നടത്തുന്ന സ്‌ക്കൂള്‍ ബഹിഷ്‌ക്കരണം തുടങ്ങിയ പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ വിലക്കുക എന്നതാണഅ സൂപ്രണ്ട് ലക്ഷ്യമിടുന്നത്. വിലക്ക് ലംഘിച്ചു പങ്കെടുക്കുന്നവര്‍ക്ക് മൂന്നു ദിവസത്തെ സസ്‌പെന്‍ഷന്‍ ലഭിക്കുമെന്ന് കത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഒന്നോ, അമ്പതോ, നൂറോ ആണെന്നത് പ്രശ്‌നമല്ലെന്നും, അച്ചടക്കം പാലിക്കപ്പെടുന്നത് ഉറപ്പു വരുത്തുവാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നും സൂപ്രണ്ട് പറഞ്ഞു.

തോക്കു നിയന്ത്രണ നിയമങ്ങള്‍ക്കു വേണ്ടി സമരം ചെയ്താല്‍ പുറത്താക്കുമെന്ന് സ്‌ക്കൂള്‍ സൂപ്രണ്ട്.
തോക്കു നിയന്ത്രണ നിയമങ്ങള്‍ക്കു വേണ്ടി സമരം ചെയ്താല്‍ പുറത്താക്കുമെന്ന് സ്‌ക്കൂള്‍ സൂപ്രണ്ട്.
Join WhatsApp News
Papi 2018-02-22 08:52:46

ഒരു കാര്യം ചെയ്യാന്പാടില്ലെന്ന് പറഞ്ഞാല്അത് ഒരിക്കലെങ്കിലും ചെയ്തില്ലെങ്കില്ഉറക്കം വരാത്തവരാണ് നമ്മള്‍. മാലിന്യമിടാന്പാടില്ലെന്ന് വിലക്കിയിടത്  തന്നെ മാലിന്യമിടും, തുപ്പാന്പാടില്ലെന്ന് പറഞ്ഞാല്അവിടെ മാത്രമേ തുപ്പുകയുള്ളൂ.....

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക