Image

കേസരിയുടെ ഫസ്റ്റ്‌ ലുക്ക്‌ പുറത്തു വിട്ട്‌ അക്ഷയ്‌ കുമാര്‍

Published on 22 February, 2018
 കേസരിയുടെ ഫസ്റ്റ്‌ ലുക്ക്‌ പുറത്തു വിട്ട്‌ അക്ഷയ്‌ കുമാര്‍
കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന കേസരിയുടെ ഫസ്റ്റ്‌ ലുക്ക്‌ പുറത്തു വിട്ട്‌ ബോളിവുഡ്‌ താരം അക്ഷയ്‌ കുമാര്‍. സാരാഗര്‍ഹി യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്‌ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്‌. ഈ ചിത്രം നിര്‍മിക്കുന്നതിന്‌ വേണ്ടി ആദ്യം മുന്നോട്ട്‌ വന്നത്‌ സല്‍മാന്‍ ഖാനാണ്‌. പിന്നീട്‌ ചില പ്രശ്‌നങ്ങള്‍ കാരണം സല്‍മാന്‍ ഖാന്‍ നിര്‍മാണത്തില്‍ നിന്നു പിന്മാറുകയായിരുന്നു.

'കേസരി' ലുക്കില്‍ അക്ഷയ്‌ കുമാര്‍ കുട്ടികളുടെ കൂടെയാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. പുഞ്ചരി തൂകുന്ന അക്ഷയ്‌ കുമാറിന്റെയും കുട്ടികളുടെയും ഫസ്റ്റ്‌ ലുക്ക്‌ സിനിമാ പ്രേമികളുടെ മനം കവരുമെന്നാണ്‌ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്‌.

അനുരാഗ്‌ സിംഗ്‌, പരിണീതി ചോപ്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ധര്‍മ്മ പ്രൊഡക്ഷന്‍സ്‌, ഗുഡ്‌ ഫിലിംസ്‌, അസൂര്‍ എന്റര്‍ടെയിന്‍മെന്റ്‌ എന്നിവ നിര്‍മ്മിക്കുന്ന ചിത്രം ശ്രീ നാരായണ്‍ സിംഗാണ്‌ സംവിധാനം ചെയുന്നത്‌. ചിത്രം 2019 മാര്‍ച്ച്‌ 21 ന്‌ റിലീസ്‌ ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക