Image

അമേരിക്കയുടെ പാസ്റ്റര്‍ ഡോ.ബില്ലിഗ്രഹാം (ജോയി തുമ്പമണ്‍)

ജോയി തുമ്പമണ്‍ Published on 22 February, 2018
അമേരിക്കയുടെ പാസ്റ്റര്‍ ഡോ.ബില്ലിഗ്രഹാം (ജോയി തുമ്പമണ്‍)
ലോക പ്രസിദ്ധ സുവിശേഷകനും, അമേരിക്കയുടെ പാസ്റ്ററുമായിരുന്ന ഡോ.ബില്ലിഗ്രഹാം(99) ഫെബ്രുവരി 21 നു നോര്‍ത്തു കരോളിനായിലുള്ള സ്വവസതിയില്‍ വച്ചു ലോകത്തോട് വിട വാങ്ങി.

1918 ല്‍ ചാര്‍ലറ്റു നോര്‍ത്തു കരോളിനായില്‍ വില്യം, മാരോ ഗ്രഹാം ദമ്പതികളുടെ നാലു കുട്ടികളുടെ മൂത്ത മകനായി ജനിച്ചു. ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ബില്ലിഗ്രഹാം ലോക പ്രസിദ്ധനായ ഒരു സുവിഷേഷകനാകുമെന്നു ആരും ചിന്തിച്ചില്ല.

 തന്റെ 16-മത്ത വയസ്സില്‍ മോര്‍ദക്കായി ഹാം എന്ന സുവിശേഷകന്റെ ഉണര്‍വ്വു പ്രസംഗങ്ങളില്‍ സംബന്ധിച്ച ബില്ലിഗ്രാമിന് ആത്മീകമായ നവോത്ഥ്യാനം ഉണ്ടാകുകയും ക്രിസ്തുവിനെ രക്ഷകനായി അംഗീകരിക്കുകയും ചെയ്തു.

തുടര്‍ന്നു വേദപുസ്തക പഠനത്തിനായി ഫ്‌ലോറിഡാ ബൈബിള്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു പഠിക്കുകയും 1938 ല്‍ ഓഡിനേഷന്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്നു ലോകപ്രസിദ്ധ പീറ്റര്‍ കോളേജില്‍ ചേര്‍ന്നു പഠിക്കുകയും അങ്ങനെ ഒരു ചൈനീസ് മിഷനറിയുടെ മകളായ രൂത്തു ബല്ലിനെ വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് 'രാത്രിയിലെ ഗാനങ്ങള്‍'എന്ന ഒരു റേഡിയോ സന്ദേശം ആരംഭിക്കുകയും ലോകമെമ്പാടുമുള്ള മനുഷ്യരോടു സുവിശേഷം അറിയിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു.

തന്റെ മുപ്പതാമത്തെ വയസ്സില്‍ ലോസലാഞ്ചല്‍സില്‍ ഒരു സര്‍ക്കസ് കൂടാരത്തില്‍ ആരംഭിച്ച ഉണര്‍വ്വു യോഗങ്ങളില്‍ ആയിരങ്ങള്‍ തടിച്ചുകൂടി. ദേശീയ പത്രമാദ്ധ്യമങ്ങളും ഇത് ഒരു വലിയ വാര്‍ത്തയാക്കി. ലോകമെമ്പാടുമുള്ള ജനശ്രദ്ധ ബില്ലിഗ്രഹാമിന്റെ നേരേ തിരിയുകയും എല്ലാ മാദ്ധ്യമങ്ങളിലൂടെയും വല്ല വിധേനയും യേശുരക്ഷകനെ ലോകത്തിനു വരച്ചു കാട്ടുവാന്‍ ശ്രമിക്കുകയും ചെയ്തു. അങ്ങനെ 'ബില്ലിഗ്രഹാം ഇവജ്ഞലിക്കല്‍ അസോസിയേഷന്‍' ആരംഭിക്കുകയും ചെയ്തു.

ബൈബിള്‍ ഉദ്ധരിച്ചു കൊണ്ടു ദൈവം ഇപ്രകാരം അരുളിചെയ്യുന്നു എന്നു വിളിച്ചു പറഞ്ഞ ബില്ലീഗ്രഹാം ഇരുമ്പ് മറയ്ക്കുള്ളില്‍ കമ്മ്യൂണിസ്റ്റു രാജ്യങ്ങളില്‍ സുവിശേഷം ആദ്യമായി അറിയിച്ച വ്യക്തിയാണ്. ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റു സെല്ലര്‍ ആയ അനേകം പുസ്തകങ്ങള്‍ താന്‍ രചിച്ചിട്ടുണ്ട്. അതില്‍ ദൂതന്മാര്‍ ദൈവത്തിന്റെ രഹസ്യ എജസ്തു എന്ന പുസ്തകം എടുത്തു പറയേണ്ടതാണ്.

നിരവധി പുസരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ബില്ലിഗ്രഹാമിനു ജോര്‍ജു വാഷിംഗ്ടണ്‍ ഹോണര്‍ മെടല്‍, റോനാല്‍ഡ് റേജര്‍ ഫ്രീഡ്രം അവാര്‍ഡ്, കണ്‍ഗ്രഷ്ണല്‍ ഗോഡ് മെടല്‍ തുടങ്ങിയവ ശ്രദ്ധേയമാണ്. നോര്‍ത്തു കരോളിനായിലെ ചാര്‍ലിറ്റിലുള്ള ഒരു ഹൈവേയുടെ പേരു പോലും ബില്ലീഗ്രഹാം ഹൈവേ എന്നാണ്. വര്‍ണ്ണവിവേചനത്തിനു എതിരായി പ്രവര്‍ത്തിച്ച ബില്ലിഗ്രഹാം മാര്‍ട്ടിന്‍ ലൂതറോടൊപ്പം ന്യൂയോര്‍ക്കില്‍ രണ്ടു മില്ല്യന്‍ ആളുകളോട് പ്രസംഗിച്ചു.

അമേരിക്കന്‍ പ്രസിഡന്റുമാരുടെ പാസ്റ്ററായ ഗ്രഹാം ഹാരി റ്റുമന്‍ മുതല്‍ ഒബാമ വരെയുള്ള പ്രസിഡന്റുമാരുടെ ആത്മീയ അദ്ധ്യക്ഷനായിരുന്നു.

നാണയയൊക്കാത്ത നായകന്‍, മിക്ക ടെലി ഇവാന്‍ജ്ഞലിസ്റ്റുകള്‍ക്കും പരസ്ത്രീ ബന്ധമുണ്ടെന്നുള്ള ആരോപണങ്ങള്‍ ഉള്ളപ്പോള്‍ സംശുദ്ധമായ ജീവിതം നയിച്ച മനുഷ്യസ്‌നേഹി. അതുല്യനായ പ്രഭാഷകന്‍, ഈടുറ്റ ഗ്രന്ഥങ്ങളുടെ കര്‍ത്താവ് എന്നീ നിലകളില്‍ സുവിദനാണ് അന്തരിച്ച ഡോ.ബില്ലീ ഗ്രഹാം. 200 മില്ലന്‍ ആളുകളുടെ തന്റെ ജീവിതത്തില്‍ പ്രസംഗിച്ച ബില്ലിഗ്രഹാമിന്റെ ഭാര്യ രുത്തുഗ്രഹാം 2007 ല്‍ ലോകത്തോട് വിട പറഞ്ഞു.

2005 ല്‍ വിരമിച്ച ബില്ലിഗ്രാഹാമിന്റെ സുവിശേഷ സന്ദേശം തന്റെ മകന്‍ ഫ്രാങ്കളിന്‍ ഗ്രഹാം തന്റെ സന്ദേശമായി മുന്നേറുന്നു.

അമേരിക്കയുടെ പാസ്റ്റര്‍ ഡോ.ബില്ലിഗ്രഹാം (ജോയി തുമ്പമണ്‍)
Join WhatsApp News
andrew 2018-02-22 12:42:31


Graham was a tragic waste. He preached a religion which is not moral, quoted the bible which is not true, gave advice of which of no use to humans,

In 2002 Graham apologized after the release of secretly recorded tapes from 1972 in which he and President Richard Nixon agreed that liberal Jews dominated the U.S. news media. Graham was heard saying the Jewish “stranglehold has got to be broken or the country’s going down the drain.”

Graham did not consider himself a strict interpreter of the Bible and preached a conservative, but not fundamentalist, Christianity.

In order to avoid rumours of sexual or financial misconduct, Graham and his lieutenants agreed to what was known as the Modesto Manifesto in 1948. Meeting in a hotel in Modesto, California, they pledged to never be alone in a room with a woman other than their wives and to keep honest financial records. So, like the biblical patriarchy; they too were afraid of women.

Graham was a racist, anti-Semite, sexist and defender of toxic patriarchy. Other than that maybe he was a good guy?


Graham was a registered member of the Democratic Party. In 1960 he was opposed to the candidacy of John F. Kennedy because as a Catholic he was bound to follow the Pope. Graham worked "behind the scenes" to encourage influential Protestant ministers to speak out against him Kennedy. Graham met with a conference of Protestant ministers in Montreux, Switzerland, during the 1960 campaign, to discuss their mobilizing congregations to defeat Kennedy. According to the PBS Frontline program, God in America (2010), Episode 5, Graham also organized a meeting in September 1960 of hundreds of Protestant ministers in Washington, 


In 2012, Graham publicly endorsed the Republican presidential candidate, Mitt Romney.

Graham's involvement in the politics was a tragedy for American Democracy. Democracy is dead in America and evangelicals are kingmakers and Russian Oligarchy crown them & NRA guards them. That is the politics we have just because of graham.


നിരീശ്വരൻ 2018-02-22 16:55:55
25 മില്യൺ ഡോളറാണ്  ബില്ലിഗ്രഹാം എന്ന ഏറ്റവും വലിയ സുവിശേഷകൻ മരിക്കുമ്പോൾ അദ്ദേഹത്തിൻറെ ആസ്തി. അദ്ദേഹം പ്രസംഗിച്ചു കൊണ്ടിരുന്ന യേശു എന്ന അദ്ദേഹത്തിന്റെ ഗുരുവിനാകട്ടെ  ഭൂമിയിൽ തല ചായ്ക്കാൻ ഇടം ഇല്ലായിരുന്നു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ഞാൻ നഗ്നനായിരുന്നു നിങ്ങൾ  ഉടുപ്പിച്ചു എനിക്ക് ദാഹിച്ചു കുടിപ്പാൻ തന്നു എന്നൊക്കെ പ്രസംഗിച്ചിരുന്ന ഇവരുടെ ഗുരു അശരണരുടെ നെഞ്ചുവേദന ശരിക്കും മനസിലാക്കിയിരുന്നിരിക്കും. പക്ഷെ  ബില്ലിഗ്രഹാം അടക്കം സുഖസൗകര്യങ്ങളാൽ സംരക്ഷിക്കപ്പെട്ടു കഴിയുന്ന  ലോകത്തിലുള്ള മിക്ക മെഗാമില്ലിയൻ റിച്ചായിട്ടുള്ള യേശുവിന്റെ ശിഷ്യന്മാർക്കുണ്ടോ  സാധരണക്കാരന്റെ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ കഴിയുന്നു .അന്ദ്രൂസ് പറഞ്ഞതിനോട് തികച്ചും യോജിക്കുന്നു "Graham was a tragic waste." 
andrew 2018-02-23 05:10:25
He also had sexual relationship in Phoenix or so for which he, later on, apologised admitting he had "sinned" ! -Yes like the rest of all phoney so-called TV evangelists, the multi-millionaires, pouring out tears after sex, tax fraud.......
Sad to see there are many who praise them and fund them....
ഉടായിപ്പു പാസ്റ്റർ 2018-02-23 09:29:27
അപ്പൊ ഒരു വിശുദ്ധൻ ആവാനുള്ള യോഗ്യതകൾ ഒക്കെ ഉണ്ട്. ഇനി കുറച്ചു അത്ഭുതങ്ങൾ കാണിച്ചാൽ മാത്രം മതി. വല്ല ക്യാൻസൽ അല്ലെങ്കിൽ ട്യൂമർ മാറ്റിയെന്ന രണ്ടു സാക്ഷ്യം. അതിനു ഇങ്ങേരു പോപ്പിന്റെ പാർട്ടി അല്ലല്ലോ. മൊത്തം ബൈബിൾ തൊഴിലാളികളുടെ വിശൂദ്ധൻ ആയി അങ്ങ് പ്രഖ്യാപിച്ചാലോ ? ഏതായാലും ഇന്ന് അദ്ദേഹത്തിന്റെ ശവ സംസ്കാരം ഷെർലോട്ടിൽ നടക്കുന്നു. അതൊന്നു കഴിയട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക