Image

സുധാകരന്‍ സമരം തുടരും, ആവശ്യം സിബിഐ അന്വേഷണം

Published on 22 February, 2018
സുധാകരന്‍ സമരം തുടരും, ആവശ്യം സിബിഐ അന്വേഷണം

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ നിരാഹാരം സമരം തുടരുമന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കളക്ടറേറ്റിന് സമീപം സുധാകരന്‍ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്. 

സമര പന്തലില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷമാണ് നിരാഹാര സമരം തുടരാന്‍ തീരുമാനിച്ചത്.  സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിവേദനം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൈമാറിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. 

സംസ്ഥാന വ്യാപകമായി സമരം കൂടുതല്‍ ശക്തമാക്കാനാണ് യു.ഡി.എഫ് ശ്രമം. ഉമ്മന്‍ചാണ്ടി, എം.എം ഹസ്സന്‍, പി.കെ കുഞ്ഞാലിക്കുട്ടി  എന്നിവരടക്കം യു.ഡി.എഫിന്റെ സംസ്ഥാന നേതാക്കളെല്ലാം കണ്ണൂരിലെത്തി യോഗത്തില്‍ പങ്കെടുത്തു.  സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നാണാണ് യു.ഡി.എഫ് വാദിക്കുന്നത്. നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തരല്ലെങ്കില്‍ ഏതന്വേഷണവുമായും സഹകരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാണെന്ന് ഇന്നലെ കണ്ണൂരിലെത്തിയ മന്ത്രി എ.കെ ബാലനും അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക