Image

ബ്രിസ്‌ബേനില്‍ ഉഴവൂര്‍ സംഗമം

Published on 22 February, 2018
ബ്രിസ്‌ബേനില്‍ ഉഴവൂര്‍ സംഗമം

ബ്രിസ്‌ബേന്‍: മൂന്നാമത് ഉഴവൂര്‍ സംഗമത്തിന് ബ്രിസ്‌ബേനിലെ സ്റ്റാഫ് ഫോര്‍ഡ് കമ്യൂണിറ്റി ഹാളില്‍ ഫെബ്രുവരി 17ന് ആതിഥേയത്വം വഹിച്ചു. 25 ഓളം കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന സ്‌നേഹ സംഗമത്തില്‍ നാട്ടില്‍ നിന്നെത്തിയ എട്ടോളം മാതാപിതാക്കള്‍ നിറസാന്നിദ്ധ്യമായി മാറി. 

ആരംഭ പ്രവര്‍ത്തകരായ ചിപ്‌സ് വേലിക്കെട്ടേല്‍, ജോണ്‍ കൊറപ്പിള്ളി, ജോസഫ് കുഴിപ്പിള്ളി, സുനില്‍ പൂത്തോലിക്കല്‍, ജോസ്‌മോന്‍ വാഴപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു തെളിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

സിബി അഞ്ചരക്കുന്നത്തും ജയിംസ് കൊട്ടാരവും ചേര്‍ന്ന് മാതാപിതാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു. സുനില്‍ കാരക്കല്‍, ബ്ലെസന്‍ മുപ്രാപ്പിള്ളില്‍, സിബി പനങ്കായില്‍, ലയോള മാടപറന്പത്ത് എന്നിവര്‍ സംസാരിച്ചു. അജോ വേലിക്കെട്ടേല്‍, സൈജു കാറത്താനത്ത്, ജെറി വള്ളിപ്പടവില്‍, സൈമണ്‍ വാഴപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്നു കേക്ക് മുറിച്ചു സംഗമത്തിന് മാധുര്യം പകര്‍ന്നു.

ജയ്‌മോന്‍ മുര്യന്‍ മ്യാലിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലാപരിപാടികളില്‍ ലിജോ കൊണ്ടാടം പടവില്‍, റ്റോജി ചെറിയകുന്നേല്‍, റ്റോബി പേരൂര്‍, അജീഷ്, അബീഷ് വള്ളോത്താഴത്ത് എന്നിവരും കുട്ടികളും പങ്കെടുത്തു. ബ്ലെസന്‍ ആന്‍ഡ് ടീം അവതരിപ്പിച്ച സ്‌റ്റേജ് ഡാന്‍സ് സംഗമത്തിന് കൊഴുപ്പേകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക