Image

'വരിക്കചക്ക’ ഒരു അടാറു ഹിറ്റ്

Published on 22 February, 2018
'വരിക്കചക്ക’ ഒരു അടാറു ഹിറ്റ്

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നും സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ന്ധവരിക്കചക്ക’ ടീമിന്റെ ഹാസ്യ പരന്പരകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നുള്ളതിനു തെളിവാണ് പ്രസ്തുത ടീമിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന അഭിനന്ദനങ്ങള്‍.

അമേരിക്കയില്‍ നിന്നും അക്കര കാഴ്ചകളും, ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും പരിപാടികള്‍ കൈനീട്ടി സ്വീകരിച്ച പ്രേക്ഷകര്‍, മെല്‍ബണില്‍ നിന്നും വരിക്കചക്ക ടീമിന്റെ സംരംഭത്തെ രണ്ടു കൈയും നീട്ടി സ്വീകരിച്ച സന്തോഷത്തിലാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍. 

സമകാലീന പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ മേന്‌പൊടിയോടുകൂടി തുറന്നു കാണിക്കയാണ് വരിക്കച്ചക്കയുടെ ഓരോ എപ്പിസോഡും. മെല്‍ബണിലെ നാല്പതോളം കലാകാരന്മാരും കലാകാരികളുമാണ് വരിക്കച്ചക്കയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ബിജു കാനായി കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്ന വരിക്കചക്കയുടെ എപ്പിസോഡുകള്‍ക്കു, കാമറ, ശബ്ദം, വെളിച്ചം, എഡിറ്റിംഗ് എന്നിവ ബിജുവിന്റെ നിഴലുകളായ വിമല്‍ പോള്‍, മധു മിനി, സന്‍ജയ് പരമേശ്വരന്‍, കിഷോര്‍ ജോസ്, ടിജോ എന്നിവരും തൃശൂര്‍ ചേതനയിലെ സജീഷ് നന്പൂതിരി എഡിറ്റിംഗും ിര്‍വഹിച്ചിരിക്കുന്നു. 

അജിമോള്‍, മീനൂസ് മധു, ലളിത രാജന്‍, ബെനില അംബിക, രശ്മി സുധി, ദീപ്തി ജെറി, ശ്രുതി അജിത്ത് സജിമോന്‍ ജോസഫ്, അജിത് കുമാര്‍, രാജന്‍ വെണ്മണി, ഡോറ അതിയിടത്ത്, ക്ലീറ്റസ് ആന്റണി, സുനു സൈമണ്‍, ജോണി മാറ്റം, മാത്യൂസ് കളപ്പുരയ്ക്കല്‍ പ്രതീഷ് മാര്‍ട്ടിന്‍, ഉദയന്‍ വേലായുധന്‍, ശ്രീജിത്ത്, ശശിധരന്‍, മാസ്റ്റര്‍ ഈനാഷ് തുടങ്ങിയ ഒരു വലിയ നിര നിറക്കൂട്ടുകളില്ലാതെ ഇതില്‍ വേഷമിടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക