Image

നോട്ടിംഗ്ഹാമില്‍ ദ്വിദിന കുടുംബ നവീകരണ ധ്യാനം

Published on 22 February, 2018
നോട്ടിംഗ്ഹാമില്‍ ദ്വിദിന കുടുംബ നവീകരണ ധ്യാനം

നോട്ടിംഗ്ഹാം: കുടുംബ വിശുദ്ധീകരണവും വലിയ നോന്പിന്റെ ചൈതന്യവും സ്വന്തമാക്കാനായി നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസത്തെ വാര്‍ഷിക ധ്യാനം നടത്തുന്നു. ഫെബ്രുവരി 23, 24 (വെള്ളി, ശനി) തീയതികളില്‍ സെന്റ് പോള്‍സ് ലെന്റണ്‍ ബുളിവാര്‍ഡ് പള്ളിയിലും ഓള്‍ സോള്‍സ് ദേവാലയത്തിലുമായാണ് ധ്യാനം. 

മുതിര്‍ന്നവര്‍ക്കായി നടക്കുന്ന ധ്യാനത്തിന് ഫാ. ടോമി എടാട്ടും കുട്ടികളുടെ ധ്യാനത്തിന് ജീസസ് യൂത്ത് മിനിസ്ട്രിയും നേതൃത്വം നല്‍കും. 

വെള്ളി രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയും ശനി രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 വരെയുമാണ് ശുശ്രൂഷകള്‍.

ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ വികാരി ഫാ. ബിജു കുന്നക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, മതാധ്യാപകര്‍, വിമെന്‍സ് ഫോറം ഭാരവാഹികള്‍, വാര്‍ഡ് ലീഡേഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.

പള്ളിയുടെ വിലാസം: സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ച്, 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക