Image

ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച് സുല്‍ത്താനേറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു

Published on 22 February, 2018
ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച് സുല്‍ത്താനേറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു

മസ്‌കറ്റ്: പ്രമുഖ പണമിടപാട് സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ചിന്റെ 58ാം ശാഖ മുബൈല സനായയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

വ്യവസായ നഗരമായ മുബൈലയില്‍ ഉപയോക്താക്കള്‍ക്ക് ഐഇപിഎംഎസ് സംവിധാനം (തത്സമയ വിനിമയ സേവനം) നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ എക്‌സ്‌ചേഞ്ചാണ് ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച്. ഈ സേവനം വഴി ഏത് അക്കൗണ്ടിലേക്കും തത്സമയം പണം അയയ്ക്കാനാകും. നിലവില്‍ ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍,ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഐഇപിഎംഎസ് സംവിധാനം ലഭ്യമാണ്. ഇന്‍സ്റ്റന്റ് അക്കൗണ്ട് ക്രെഡിറ്റ് ഉത്പന്നമായ ഫ്‌ളാഷ് റെമിറ്റ്, വിദേശ നാണയ വിനിമയം തുടങ്ങിയ സേവനങ്ങള്‍ ഈ ബ്രാഞ്ച് വഴി നടത്താം. എളുപ്പവും ഉപയോഗപ്രദവും സുരക്ഷിതവും വിശ്വസ്തവുമായ മാര്‍ഗമായ സ്വിഫ്റ്റ് കോഡ് വഴി വിനിമയം നടത്തുന്ന എക്‌സ്‌ചേഞ്ച് എന്ന സവിശേഷതയും യുഎഇ എക്‌സ്‌ചേഞ്ചിന് സ്വന്തമാണ്.

ഒമാന്‍ വിപണിയിലെ 23 വര്‍ഷത്തെ തങ്ങളുടെ പ്രവര്‍ത്തി പരിചയം വഴി ഉപയോക്താക്കള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഏറ്റവും മികവോടെ, സൗകര്യപ്രദം എത്തിക്കുവാന്‍ യുഎഇ എക്‌സ്‌ചേഞ്ച് എന്നും ശ്രമിച്ചുട്ടുണ്ടെന്നും 58 ശാഖകള്‍ ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ചിന്റെ പ്രധാന നാഴികകല്ലാണെന്നും ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച് സിഇഒ ബോബന്‍ പറഞ്ഞു.

യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സിഇഒ പ്രമോദ് മങ്ങാട്ട്, ഡെപ്യൂട്ടി സിഇഒ പ്രദീപ്കുമാര്‍, ഡയറക്ടര്‍ ടോണി അലക്‌സാണ്ടര്‍ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക