Image

ആശങ്കപ്പെടുന്ന വിദേശ നിക്ഷേപകരില്‍ ഒരു ഇന്ത്യന്‍ വ്യവസായിയും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 23 February, 2018
ആശങ്കപ്പെടുന്ന വിദേശ നിക്ഷേപകരില്‍ ഒരു ഇന്ത്യന്‍ വ്യവസായിയും (ഏബ്രഹാം തോമസ്)
നിക്ഷേപകരെ അമേരിക്കയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയാണ് ഇബി 5. കുറഞ്ഞത് അര മില്യന്‍ ഡോളര്‍ നിക്ഷേപിച്ചാല്‍ അമേരിക്കയില്‍ പെര്‍മനന്റ് റസിഡന്‍സി നല്‍കുന്ന ഗ്രീന്‍ കാര്‍ഡ് ലഭിക്കും. കൊളിന്‍ കൗണ്ടിയില്‍ ഡാലസ് നോര്‍ത്ത ടോള്‍വേയ്ക്കരികില്‍ ഫ്രിസ്‌കോ നഗരത്തിലെ വേഡ്പാര്‍ക്ക് പ്രോജക്ടിലേയ്ക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിച്ചത് ഗ്രീന്‍കാര്‍ഡ് വാഗ്ദാനമാണ്. ഡസന്‍ കണക്കിന് നിക്ഷേപകര്‍ ഈ രണ്ട് ബില്യണ്‍ ഡോളര്‍ മിക്‌സ്ഡ് യൂസ് ഡെവലപ്പ്‌മെന്റില്‍ നിക്ഷേപിച്ചു. ഇവരില്‍ ബെയ്ജിംഗ്, ദില്ലി, ബ്യൂയോനോസ് അയേഴ്‌സ് സാവോ പൗളോ വ്യവസായികള്‍ ഉണ്ട്. കൂട്ടത്തില്‍ ഒരു ഇന്ത്യാക്കാരന്‍ വ്യവസായി അഭിഷേക് സറഫും ഉള്‍പ്പെടുന്നു.

ഇപ്പോള്‍ സറഫ് നല്‍കിയിരിക്കുന്ന പരാതിയില്‍ താന്‍ ഉള്‍പ്പെടെയുള്ള 30 നിക്ഷേപകര്‍ വേഡ്പാര്‍ക്ക് നിര്‍മ്മാണത്തിന്റെ സ്തംഭനത്തില്‍ ആശങ്കാകുലരാണെന്ന് പറയുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഈ 175 ഏക്കര്‍ സ്ഥലത്ത് ആകെ നടന്നത് നിലത്ത് കോണ്‍ക്രീറ്റ് ഇട്ട് അടിത്തറ നിര്‍മ്മിച്ചതാണെന്ന് പരാതിക്കാരന്‍ പറയുന്നു. നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ 5 മില്യന്‍ഡോളര്‍ ഫണ്ടിംഗ് ഉപയോഗിച്ച് ടോള്‍വേയും ലെബനന്‍ റോഡും സന്ധിക്കുന്ന ഇടത്ത് നിര്‍മ്മാണം ആരംഭിക്കുവാനായിരുന്നു പദ്ധതിയെന്ന് പ്രോജക്ടുമായി ബന്ധപ്പെട്ട കമ്പനി എന്‍ വൈ എസ്എഇബി 5 പറയുന്നു.

സാധാരണഗതിയില്‍ ഇബി 5 വഴി നടത്തുന്ന നിക്ഷേപങ്ങള്‍ ഉപയോഗിച്ച് റിയല്‍ എസ്‌റ്റേറ്റ് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുകയാണ് പതിവ്. ഡാലസില്‍ തന്നെ ഡൗണ്‍ ടൗണിലുള്ള സ്റ്റേറ്റ്‌ലര്‍ ഹോട്ടല്‍ പുനഃനിര്‍മ്മിച്ചത് ഇങ്ങനെയാണ്. ലേക്ക് മിഷിഗനില്‍ എന്‍ വൈ എസ് എ ഇബി 5 നിക്ഷേപത്തിലൂടെ ഒരു മിക്‌സ്ഡ് യൂസ് പദ്ധതി പൂര്‍ത്തീകരിച്ചു.
കമ്പനിയുടെ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത് വേഡ്പാര്‍ക്കിന്റെ ആദ്യഘട്ടത്തിന്റെ ഫണ്ടിംഗിന്റെ പ്രധാന സ്രോതസ് തങ്ങളായിരിക്കും എന്നാണ്. ഒന്നാം ഘട്ടത്തില്‍ വേഡ്പാര്‍ക്കില്‍ ഒരു ഹോള്‍ ഫുഡ്‌സ് മാര്‍ക്കറ്റ് ഗ്രോസറി സ്‌റ്റോറും അനുബന്ധ ചില്ലറ വില്പനശാലകളും ഉണ്ടാവും എന്ന് പറയുന്നു.

ലെബനന്‍ റോഡിനരികില്‍ നടന്നു വരികയായിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ണ്ണമായും നിലച്ചു. തങ്ങളുടെ ബില്ലുകള്‍ക്ക് പണം ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ട് കോണ്‍ട്രാക്ടര്‍മാര്‍ ജപ്തി നടപടികളിലേയ്ക്ക് നീങ്ങുകയാണ്.

വേഡ്പാര്‍ക്കിന്റെ ഡെവലപ്പര്‍, അറ്റ്‌ലാന്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തോമസ് ലാന്റ് ആന്റ് ഡെവലപ്‌മെന്റ് കടം നല്‍കിയ ഗാമറിയല്‍ എസ്റ്റേറ്റും(ന്യൂയോര്‍ക്ക്), ബംകാപ് പാര്‍ട്‌നേഴ്‌സും(ഫാര്‍മേഴ്‌സ് ബ്രാഞ്ച് ബന്ധപ്പെടുന്നുണ്ടെന്നും മാര്‍ച്ച് 6 ന് നടക്കാനിരിക്കുന്ന ഫോര്‍ ക്ലോഷര്‍ ഒഴിവാക്കുമെന്നും പറയുന്നു.
130 മില്യന്‍ ഡോളര്‍ പ്രോജക്ടിന് വേണ്ടി കടം നല്‍കിയ ധന സഹായ കമ്പനികല്‍ ഡെവലപ്പറെ വീഴ്ചവരുത്തിയവരായി പ്രഖ്യാപിക്കുകയും തങ്ങളുടെ കടം വീണ്ടെടുക്കുവാന്‍ വസ്തുക്കള്‍ ഫോര്‍ക്ലോസ് ചെയ്ത് വില്പന നടത്തണമെന്നും ആവശ്യപ്പെടുന്നു.

മാര്‍ച്ച്  6ന് തങ്ങള്‍ നിക്ഷേപം നടത്തിയ വസ്തു വില്ക്കാന്‍ സാധ്യതയുണ്ട് എന്നറിഞ്ഞ വിദേശനിക്ഷേപകര്‍ തികഞ്ഞ ആശങ്കയിലാണെന്ന് സറഫ് പറഞ്ഞു.

ആശങ്കപ്പെടുന്ന വിദേശ നിക്ഷേപകരില്‍ ഒരു ഇന്ത്യന്‍ വ്യവസായിയും (ഏബ്രഹാം തോമസ്)
Join WhatsApp News
Abraham 2018-02-23 19:08:10
പണം പോയാലെന്താ, പച്ച ചീട്ടു കിട്ടിയില്ലേ? ഇനിയെന്തു വേണം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക