Image

ബി.എസ്‌.പി പുറത്താക്കിയ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്‌

Published on 23 February, 2018
ബി.എസ്‌.പി പുറത്താക്കിയ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്‌

ന്യൂദല്‍ഹി: ബഹുജന്‍ സമാജ്‌ വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നസീമുദ്ദീന്‍ സിദ്ദീക്കി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.എസ്‌.പി നേതാവ്‌ മായാവതിയുടെ അടുത്ത സഹായിയായ നസീമുദ്ദീന്‍ സിദ്ദീക്കി വ്യാഴാഴ്‌ച്ച പാര്‍ട്ടി ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌.

മായാവതി മന്ത്രിസഭയിലെ മുന്‍ എം.എല്‍.എമാരും മന്ത്രിമാരും നസീമുദ്ദീന്‍ സിദ്ദീക്കിയോടൊപ്പം ചേര്‍ന്നിട്ടുണ്ട്‌. ഒ.പി. സിംഗും ലിയാക്കത്ത്‌ അലിയുമുള്‍പ്പെടെ 3 മുന്‍ മന്ത്രിമാരാണ്‌ സിദ്ദീക്കിയോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുള്ളത്‌.

ഉത്തര്‍ പ്രദേശ്‌ ചീഫ്‌ രാജ്‌ ബാബറിന്റെയും യു.പി. ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നിലവിലെ ജനറല്‍ സെക്രടറി ഗുലാം നബി ആസാദിന്റെയും സാന്നിധ്യത്തില്‍ ദല്‍ഹിയില്‍ വെച്ചായിരുന്നു സിദ്ദീക്കിയുടെ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിലേക്കുള്ള മാറ്റം.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം മേയിലാണ്‌ നസീമുദ്ദീന്‍ സിദ്ദീക്കിയെ ബി.എസ്‌.പിയില്‍ നിന്നും പുറത്താക്കിയത്‌. പുറത്താക്കപ്പെട്ടതിനു ശേഷം സിദ്ദീക്കി രൂപീകരിച്ച രാഷ്ട്രീയ ബഹുജന്‍ മോര്‍ച്ചയും കോണ്‍ഗ്രസില്‍ ലയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക