Image

റിയാലിറ്റി ഷോയ്‌ക്കിടെ മത്സരാര്‍ത്ഥിയെചുംബിച്ച്‌ പ്രശസ്‌ത ഗായകന്‍

Published on 23 February, 2018
റിയാലിറ്റി ഷോയ്‌ക്കിടെ മത്സരാര്‍ത്ഥിയെചുംബിച്ച്‌ പ്രശസ്‌ത ഗായകന്‍

മുബയ്‌: റിയാലിറ്റി ഷോയ്‌ക്കിടെ മത്സരാര്‍ത്ഥിയായ പെണ്‍കുട്ടിയെ കടന്ന്‌ പിടിച്ച്‌ ചുംബിച്ച്‌ പ്രശസ്‌ത ഗായകന്‍. ബോളിവുഡിലെ പ്രശസ്‌ത ഗായകനായ പപ്പോന്‍ ആണ്‌ താന്‍ കൂടി വിധികര്‍ത്താവായിരിക്കുന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ പെണ്‍കുട്ടിയെ ചുംബിച്ചത്‌. ഹോളി ആഘോഷത്തിനിടെയായിരുന്നു ഗായകന്റെ അതിക്രമം. തന്റെ ഫെയ്‌സ്‌ബുക്കിലൂടെ ആഘോഷത്തിന്റെ ലൈവ്‌ വീഡിയോ നല്‍കുന്നതിനിടെയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ കടന്ന്‌ പിടിച്ച്‌ ചുംബിച്ചത്‌.

പോസ്‌കോ നിയമ പ്രകാരം ഗായകനെതിരെ കേസ്‌ നല്‍കിയിട്ടുള്ളതായി സുപ്രീം കോടതി അഭിഭാഷകയായ റൂണ ഭുയാന്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്‌. എന്ത്‌ സുരക്ഷതത്വമാണ്‌ ഇത്തരം റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ളത്‌. അതുകൊണ്ടു തന്നെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമങ്ങള്‍ നിലവില്‍ വരേണ്ടതുണ്ട്‌' റൂണ ഭുയാന്‍ പറഞ്ഞു.

ആസാമി സ്വദേശിയായ പപ്പോന്റെ യഥാര്‍ത്ഥ പേര്‌ അംഗരാഗ്‌ മഹന്ത എന്നാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക