Image

ആവണി ചതുര്‍വേദി- ഇന്ത്യയുടെ ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ്

Published on 23 February, 2018
 ആവണി ചതുര്‍വേദി- ഇന്ത്യയുടെ ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ്
.
ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ വനിതാ യുദ്ധ വിമാന പൈലറ്റായി ഫ്‌ളൈയിംങ്‌ ഓഫീസര്‍ ആവണി ചതുര്‍വേദി. ഈ മാസം 19ന്‌ ജാംനഗറില്‍ നിന്നും റഷ്യന്‍ നിര്‍മ്മിത മിഗ്‌21 ബൈസണ്‍ യുദ്ധ വിമാനം തനിച്ച്‌ 30 മിനുട്ട്‌ നേരം പറത്തിയാണ്‌ ആവണി ചരിത്രം കുറിച്ചത്‌.

2016 ജൂണിലാണ്‌ ആവണി ചതുര്‍വേദിയും ഭാവന കാന്ത്‌, മോഹന സിംങ്‌ എന്നിവരും അതുവരെ വനിതാ പ്രാതിനിധ്യമില്ലാതിരുന്ന വ്യാമസേനയില്‍ ഭാഗമായത്‌. യുദ്ധരംഗങ്ങളിലെ സുഖോയ്‌, തേജസ്‌ എന്നീ ഫൈറ്റര്‍ ജെറ്റുകള്‍ പറത്തുന്നതിനായുള്ള പരിശീലനം ദിണ്ടിഗലിലെ എയര്‍ഫോഴ്‌സ്‌ അക്കാദമിയില്‍ നിന്നും ഇവര്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഈ മാസം 19ന്‌ നടന്ന സംഭവം എയര്‍ ഫോഴ്‌സ്‌ പുറത്തറിയിച്ചത്‌ വ്യാഴാഴ്‌ചയായിരുന്നു. ആവണി ചതുര്‍വേദി യുദ്ധവിമാനത്തോടൊപ്പം നില്‍ക്കുന്ന ചിത്രം ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്‌ ട്വീറ്റ്‌ ചെയ്‌തിട്ടുമുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക