Image

ഒന്‍പതുമാസമായി മധുവിന്റെ താമസം കാട്ടിലാണെന്നു അമ്മ മല്ലി

Published on 23 February, 2018
ഒന്‍പതുമാസമായി മധുവിന്റെ താമസം കാട്ടിലാണെന്നു അമ്മ മല്ലി
ഒന്‍പതുമാസമായി മധുവിന്റെ താമസം കാട്ടിലാണെന്നും അവന്‍ എങ്ങനെയും ജീവിച്ചേനെയെന്നും മധുവിന്റെ അമ്മ മല്ലി പറഞ്ഞു. തന്റെ മകനെ കൊന്നത് നാട്ടുകാരാണ്. മകനു മാനസിക പ്രശ്‌നം ഉണ്ടായിരുന്നു. മധു മോഷ്ടിച്ചിട്ടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നും മല്ലി ആവശ്യപ്പെട്ടു.

വ്യാഴാഴ്ച ഉച്ചയോടെ മുക്കാലിക്കു സമീപമാണു ദാരുണ സംഭവം നടന്നത്. നാളുകളായി താവളത്തിനും മുക്കാലിക്കും ഇടയിലുള്ള പ്രദേശത്തു കടകളില്‍നിന്നു ഭക്ഷ്യവസ്തുക്കള്‍ മോഷണം പോകുന്നതു പതിവാണെന്നു പരാതിയുണ്ടായിരുന്നു. കടകളിലെ സിസിടിവി ദൃശ്യത്തില്‍നിന്നു മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിരുന്നു. ഇതിനോടു സാദൃശ്യമുള്ളതിനെ തുടര്‍ന്നാണ് മധുവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തത്. മനോരോഗ ലക്ഷണത്തോടെ മുഷിഞ്ഞ വസ്ത്രങ്ങളുമായി അലഞ്ഞു തിരിഞ്ഞ് നടക്കുന്ന യുവാവ് വനത്തിലെ പാറയിടുക്കിലാണ് കഴിഞ്ഞിരുന്നത്.

സ്വന്തം ഊരായ കടുകമണ്ണയില്‍നിന്നു 10 വര്‍ഷമായി അലഞ്ഞുതിരിയുകയാണ് ഇയാള്‍. ഭക്ഷണം മാത്രമാണ് എല്ലാവരോടും ചോദിക്കുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക