Image

ട്വന്റി 20 ലോകകപ്പ് യോഗ്യത മത്സരത്തിന് കുവൈത്തും

Published on 23 February, 2018
ട്വന്റി 20 ലോകകപ്പ് യോഗ്യത മത്സരത്തിന് കുവൈത്തും

ഫര്‍വാനിയ (കുവൈത്ത്) : ട്വന്റി 20 ലോകകപ്പ് യോഗ്യത മത്സരത്തിന് ഒരുങ്ങി കുവൈത്തും. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്‌സിന്റെ നേതൃത്വത്തിലാണ് കുവൈത്ത് ടീം യോഗ്യതാ മത്സരത്തിന് കോപ്പുകൂട്ടുന്നത്. 

22 അംഗ ടീമില്‍ മുഹമ്മദ് ഫാറൂഖ്, അഫ്‌സല്‍, അര്‍ജുന്‍ മകേഷ് എന്നി മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടുമാസത്തിനകം നടക്കുന്ന മത്സരത്തിനായി തീവ്രപരിശീലനത്തിലാണ് ടീം. 

ഹെര്‍ഷല്‍ ഗിബ്‌സ് ടീമിന്റെ ഒദ്യോഗിക പരിശീലകനായി കഴിഞ്ഞ ദിവസം ചുമതലയേറ്റു. രാജ്യത്ത് ക്രിക്കറ്റിന് വേരോട്ടമുണ്ടാക്കാന്‍ പദ്ധതി തയാറാക്കുകയാണ് കുവൈത്ത് ക്രിക്കറ്റ് ബോര്‍ഡ്. 

ക്രിക്കറ്റ് ബോര്‍ഡ് വാര്‍ഷികത്തില്‍ പ്രസിഡന്റ് ഹൈദര്‍ അല്‍ ഫര്‍മാന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ജനറല്‍ സാജിദ് അഷ്‌റഫ്, ഡയറക്ടര്‍മാരായ ഋഷി ഡി. ജയന്‍ (സീനിയേഴ്‌സ് ആന്‍ഡ് ഐടി), ഹര്‍ഷിദ് (ജൂണിയേഴ്‌സ്), മഹ്ബൂബ് ഖാന്‍ (വനിത), വനിതാ ടീം ക്യാപ്റ്റന്‍ മറിയം ഉമര്‍, സുധാകര്‍ ഷെട്ടി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക