Image

ഹൃദയാരോഗ്യത്തിന്‌ തവിട്‌ കളയാത്ത ഭക്ഷണം

Published on 17 March, 2012
ഹൃദയാരോഗ്യത്തിന്‌ തവിട്‌ കളയാത്ത ഭക്ഷണം
ഹൃദയാരോഗ്യത്തിന്‌ കൊഴുപ്പ്‌ കുറഞ്ഞ ഭക്ഷണം കഴിക്കണം. അതിന്‌ തവിട്‌ കളയാത്ത ആഹാരങ്ങള്‍ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. വിടുനീക്കം ചെയ്യാത്ത ധാന്യങ്ങളില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. മാത്രമല്ല ഏറെ നേരം വയര്‍ പൂര്‍ണമായും നിറഞ്ഞിരിക്കുന്നു എന്ന തോന്നല്‍ ഉളവാക്കാനും ഇതു സഹായകം. വിശപ്പു നിയന്ത്രിക്കുന്നതിനും ഇതു സഹായകം.

തവിട്‌ കളായത്ത ധാന്യങ്ങള്‍ കൊളസ്‌ട്രോള്‍, അമിതവണ്ണം, ശൈലീരോഗങ്ങള്‍, പ്രമേഹം എന്നിവയില്‍ നിന്നു രക്ഷ നേടാന്‍ അതു സഹായകം.

ദിവസവും കഴിയുന്നത്ര പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പഴങ്ങള്‍ മാംസളമാണ്‌. ജലാംശം ധാരാളം അടങ്ങിയിരിക്കുന്നു. ആദ്യം പഴങ്ങള്‍ കഴിക്കുക. പയര്‍, കാരറ്റ്‌്‌, ആപ്പിള്‍, ഓറഞ്ച്‌, മുന്തിരി, പപ്പായ തുടങ്ങിയവ ദൈനംദിനഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ആത്തച്ചക്ക, ചക്കപ്പഴം, മാമ്പഴം തുടങ്ങിയ ഫലങ്ങളും ഉത്തമം. ഉണക്കി സൂക്ഷിച്ച പഴങ്ങള്‍ കഴിക്കുന്നതും ഗുണപ്രദം. മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ പഴങ്ങള്‍ ഉപ്പുവെളളത്തില്‍ മുക്കിവച്ച ശേഷം കഴുകി ഉപയോഗിക്കുക.

ബേക്കറിവിഭവങ്ങള്‍, മിഠായി, ബിസ്‌ക്കറ്റ്‌, ചോക്ലേറ്റ്‌, ശീതളപാനീയങ്ങള്‍, സ്‌ക്വാഷ്‌, ക്രീമുകള്‍ ചേര്‍ത്ത വിഭവങ്ങള്‍, കേക്ക്‌ തുടങ്ങിയ കഴിവതും ഒഴിവാക്കുക. ഇത്‌ കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ധിക്കും. കൊളസ്‌ട്രോള്‍ ഹൃദയാഘാതം പോലുള്ള മാരക ഹൃദയരോഗങ്ങള്‍ക്ക്‌ കാരണമാകും.
ഹൃദയാരോഗ്യത്തിന്‌ തവിട്‌ കളയാത്ത ഭക്ഷണം ഹൃദയാരോഗ്യത്തിന്‌ തവിട്‌ കളയാത്ത ഭക്ഷണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക