Image

നീരവ്‌ മോദിയുടെ തട്ടിപ്പ്‌: ബ്രാന്‍ഡ്‌ അംബാസിഡര്‍ സ്ഥാനത്ത്‌ നിന്ന്‌ പ്രിയങ്ക ചോപ്ര പിന്മാറി

Published on 24 February, 2018
നീരവ്‌ മോദിയുടെ തട്ടിപ്പ്‌: ബ്രാന്‍ഡ്‌ അംബാസിഡര്‍ സ്ഥാനത്ത്‌ നിന്ന്‌ പ്രിയങ്ക ചോപ്ര പിന്മാറി
പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ നിന്ന്‌ കോടികള്‍ തട്ടിച്ച്‌ രാജ്യംവിട്ട നീരവ്‌ മോദിയുടെ വജ്രവ്യാപാര കമ്പനിയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍ സ്ഥാനത്ത്‌ നിന്ന്‌ പ്രിയങ്ക ചോപ്ര പിന്മാറി. മോദിയുടെ തട്ടിപ്പ്‌ കേസില്‍ പ്രിയങ്ക ചോപ്രയ്‌ക്ക്‌ നേരെയും അന്വേഷണം വേണമെന്ന്‌ ബിജെപി നേതാവ്‌ സുബ്രമഹ്‌ണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതിന്‌ പിന്നാലെയാണ്‌ ഇപ്പോള്‍ പ്രിയങ്കയുടെ പിന്മാറ്റം.

ജ്വല്ലറിയുമായുള്ള പരസ്യകരാര്‍ റദ്ദാക്കുന്നത്‌ സംബന്ധിച്ച്‌ പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം നിയമവിദഗ്‌ധരുടെ ഉപദേശം തേടിയിരുന്നു. ബ്രാന്‍ഡ്‌ അംബാസിഡറായ തനിക്ക്‌ നീരവ്‌ മോദി വന്‍ തുക പ്രതിഫലം നല്‍കാനുണ്ടെന്ന്‌ കാണിച്ച്‌ പ്രിയങ്ക നിയമനടപടിക്ക്‌ ഒരുങ്ങുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ്‌ പ്രിയങ്ക ബ്രാന്‍ഡ്‌ അംബാസിഡറാവാന്‍ നീരവുമായി കരാറിലെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക