Image

മെല്‍ബണ്‍ ക്‌നാനായ വിമന്‍സ് ഫോറം വാര്‍ഷിക ക്യാന്പ് 24, 25 തീയതികളില്‍

Published on 24 February, 2018
മെല്‍ബണ്‍ ക്‌നാനായ വിമന്‍സ് ഫോറം വാര്‍ഷിക ക്യാന്പ് 24, 25 തീയതികളില്‍

മെല്‍ബണ്‍: മെല്‍ബണിലെ ക്‌നാനായ വനിതകളുടെ കൂട്ടായ്മയായ മെല്‍ബണ്‍ ക്‌നാനായ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 24, 25 തീയതികളില്‍ വാര്‍ഷിക ക്യാന്പും നൈറ്റ് ഔട്ടും സംഘടിപ്പിക്കുന്നു. 

മെല്‍ബണിലെ  Neerim Eastലെ ഫോറസ്റ്റ് എഡ്ജില്‍ ശനി ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ ഞായര്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാന്പ്. നൂറില്പരം ക്‌നാനായ വനിതകള്‍ പങ്കെടുക്കുന്ന വാര്‍ഷിക ക്യാന്പില്‍ വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. 

കലാപരിപാടികള്‍, ചര്‍ച്ചകള്‍, രുചികരമായ നാടന്‍ ഭക്ഷണങ്ങള്‍ ഇവയെല്ലാം ക്യാന്പിന്റെ പ്രത്യേകതകളാണ്. ക്യാന്പിന്റെ വിജയത്തിനായ ജോമിന്‍ പൂഴിക്കുന്നേല്‍, വിന്‍സി ഒറവക്കുഴി, നിമി ഏരുമത്തറയില്‍, അമല വാളത്താറ്റില്‍ എന്നീ കമ്മിറ്റിക്കാരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് വിമല തച്ചലേട്ടും സെക്രട്ടറി ലിസി വേലുപറന്പിലും അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക