Image

ജര്‍മനിയില്‍ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Published on 24 February, 2018
ജര്‍മനിയില്‍ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ കത്തോലിക്കാ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഷാര്‍ലോട്ടന്‍ബുര്‍ഗിലെ ഫ്രഞ്ചുകാര്‍ക്കുവേണ്ടിയുള്ള ഇടവക വെദികള്‍ റവ.ഡോ. അലൈന്‍ ഫ്‌ളോറന്റ് ഗണ്ടലാവു(54) ആണ് സ്വവസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തെിയത്. തലയ്ക്കടിയേറ്റാണ് വൈദികന്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടത്തിനുശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാവു എന്നു പോലീസ് വെളിപ്പെടുത്തി. 

പോലീസ് അന്വേഷണത്തില്‍ 26 കാരനായ കാമറൂണ്‍ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ച വൈദികന്‍ കോംഗോ വംശജനാണ്. ഷാര്‍ലോട്ടന്‍ബുര്‍ഗിലെ സെന്റ് തോമസ് ഇടവക വികാരിയായ ഡോ.അലൈന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടിയുള്ള പുന:ക്രമീകരണങ്ങളില്‍ സജീവ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കവെയാണ് കൊലപാതകം നടന്നതെന്നു സംശയിക്കുന്നു. വെള്ളിയാഴ്ചയാണ് കൊല നടന്നതെന്നാണ് പോലീസ് നിഗമനം. ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയത്.

ഫെബ്രുവരി ആദ്യം മധ്യജര്‍മനിയില്‍ മലയാളി വൈദികന്‍ കവര്‍ച്ചയ്ക്കിരയായ വാര്‍ത്ത ദീപിക റിപ്പോര്‍ട്ടു ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക