Image

'റൂബി 2018’ 25 ന്

Published on 24 February, 2018
'റൂബി 2018’ 25 ന്

കുവൈത്ത് സിറ്റി: കുവൈത്ത് കെ എംസിസി നാഷണല്‍ കമ്മിറ്റി നാല്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കാരുണ്യ പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട സമൂഹ വിവാഹം ന്ധറൂബി 2018’” ഫെബ്രുവരി 25 നു രാവിലെ 10 മുതല്‍ കോഴിക്കോട് ജെഡിടി ഓഡിറ്റോറിയത്തില്‍ നടക്കും. 

പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍ സമൂഹ വിവാഹത്തിനു മുഖ്യകാര്‍മികത്വം വഹിക്കും. സാന്പത്തിക പരാധീനതമൂലം വിവാഹം വൈകിപ്പോകുന്ന നിര്‍ധനരും നിരാലംബരുമായ 40 കുടുംബങ്ങളുടെ മംഗല്യമെന്ന സ്വപ്നമാണ് കുവൈത്ത് കെ എംസിസി നടത്തുന്ന ഈ സമൂഹ വിവാഹത്തോടെ പൂര്‍ത്തിയാകുന്നത്. ഏകദേശം 50 ലക്ഷം ഇന്ത്യന്‍ രൂപയുടെ കാരുണ്യ പദ്ധതിയാണു റൂബി 2018. 

മുസ് ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടേയും ദേശീയസംസ്ഥാന ഭാരവാഹികളും നേതാക്കന്മാരും ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, കെ.പി.എ. മജീദ്, എം.കെ.രാഘവന്‍ എംപി, ഡോ. എം.കെ.മുനീര്‍ എംഎല്‍എ, എ.പി. ഉണ്ണിക്കൃഷ്ണന്‍ (മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), പി.എം.എ. സലാം, പി.കെ ഫിറോസ് (യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി), അഡ്വ. കെ.പി.മറിയുമ്മ (സംസ്ഥാന പ്രസിഡന്റ് വനിത ലീഗ്), ചെര്‍ക്കളം അബ്ദുള്ള, അഡ്വ. ഫൈസല്‍ ബാബു (യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്), ഖമറുന്നീസ അന്‍വര്‍, അഡ്വ. ഫാത്തിമ തഹ് ലിയ (എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്), മിസ്ഹബ് കീഴരിയൂര്‍ (എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്), വി.ടി.ബല്‍റാം എംഎല്‍എ, മുസ് ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടേയും മറ്റു ദേശീയസംസ്ഥാന ഭാരവാഹികള്‍, യുഡിഎഫ് നേതാക്കള്‍, അറബ് പ്രമുഖര്‍, വിവിധ ജിസിസി കെ എംസിസി നേതാക്കള്‍, മത സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിനായി മുസ് ലിം ലീഗിന്േ!റയും നാട്ടിലുള്ള കുവൈത്ത് കെ എംസിസി നേതാക്കന്മാരെ ഉള്‍പ്പെടുത്തി സംഘാടക സമിതിയും വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക