Image

മികച്ച നടി; സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകം

Published on 24 February, 2018
മികച്ച നടി; സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകം
മികച്ച നടിയുംസ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകവുമായിരുന്നു അകാലത്തില്‍ പൊലിഞ്ഞ ശ്രീദേവി. അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പര്‍ ആയ മറ്റൊരു നടിയില്ല. ഇത്രയേറെ ഭാഷകളില്‍ ഹേമമാലിനിയോ വൈജയന്തിമാലയോ അഭിനയിച്ചിട്ടുമില്ല.

കന്തന്‍ കരുണൈ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന തമിഴ്‌നാട് സ്വദേശിയായ ശ്രീദേവിയുടെ മുതിര്‍ന്നയാളായുള്ള രംഗ പ്രവേശം തമിഴിലും മലയാളത്തിലുമായിരുന്നു. ആദ്യകാലത്ത് ഐ.വി ശശിയുടെ ഊഞ്ഞാല്‍ പോലുള്ള സിനിമകളില്‍നായിക ആയിരുന്നു. ഊഞ്ഞാലിലും തുലാവര്‍ഷത്തിലും മറ്റുമുള്ള നിഷ്‌കളങ്ക കൗമാരം ആരുടെയും മനം മയക്കുന്നതായിരുന്നു.

ദേവരാഗം, കുമാര സംഭവം ഉള്‍പ്പെടെയുള്ള 26 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1971 പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

1967-ല്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത കമലഹാസന്‍ നായകനായി അഭിനയിച്ച മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലാണ് നായികയായി തുടക്കം.
അന്ന് പതിമൂന്നു വയസ്സായിരുന്നു.   ഇതില്‍ രജനികാന്തും അഭിനയിച്ചിരുന്നു. അതിനു ശേഷം കമലാഹാസന്റെ നായികയായി 25 വിജയ ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചു.  സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ തുടങ്ങിയ ചിത്രങ്ങള്‍ അവരുടെ താരപദവി അരക്കിട്ടുറപ്പിച്ചു.

കമലഹാസന്‍-ശ്രീദേവി ജോഡികള്‍ തമിഴകത്തിന്റെ ഹ്രുദയം കവര്‍ന്നു. തെലുങ്കിലും കന്നഡയിലും വെന്നിക്കൊടി പാറിച്ചാണു ബോളിവുഡിലെത്തിയത്.

1975-ല്‍ ആദ്യ ഉര്‍ദു-ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. 
78 ല്‍ സോള്‍വ സാവന്‍ എന്ന സിനിമയിലൂടെ നായികയായെങ്കിലും 83 ല്‍ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്വാലയാണ് ഹിന്ദിയില്‍ ശ്രീദേവിക്ക് ആരാധകരെ സൃഷ്ടിച്ചത്. 
ജിതേന്ദ്രയുമൊത്ത് ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

1986-ലെ നാഗിന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ വന്‍വിജയങ്ങളില്‍ ഒന്നാണ്. 1992-ലെ ഖുദാ ഹവ, 1994-ലെ ലാഡ്‌ല, 1997-ലെ ജുദായി എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. അനില്‍ കപൂറുമൊത്തുള്ള മിസ്റ്റര്‍ ഇന്ത്യയും സുപ്പര്‍ ഹിറ്റായി

ബോളിവുഡില്‍ ഒന്നാം നമ്പറായി ദീര്‍ഘനാള്‍ വാണ ശ്രീദേവി നിര്‍മാതാവ് ബോണി കപൂറുമായുള്ള വിവാഹത്തോടെ തല്‍ക്കാലം വിട പറഞ്ഞു. 1997-ല്‍. അപ്പോഴേക്കും മാധുരി ദീക്ഷിത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. 
എണ്‍പതുകളില്‍ സൂപ്പര്‍താരം മിഥുന്‍ ചക്രവര്‍ത്തിയുമായി ശ്രീദേവി പ്രണയത്തിലാണെന്നും രഹസ്യമായി വിവാഹം കഴിച്ചെന്നും വാര്‍ത്തകള്‍ വന്നു. 

തന്റെ ഹിറ്റ് ജോഡിയായിരുന്ന അനില്‍ കപൂറിന്റെ സഹോദരനും ചലച്ചിത്രനിര്‍മാതാവുമായ ബോണികപൂറിനെ 1996 ലാണ് ശ്രീദേവി വിവാഹം കഴിച്ചത്.  


2012 ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെ തിരികെ എത്തി വീണ്ടും ശ്രദ്ധ നേടി. കഴിഞ്ഞ വര്‍ഷം '
മോം' പുറത്തിറങ്ങി. 2018 ല്‍ റീലീസിനൊരുങ്ങുന്ന സീറോ ആണ് അവസാന ചിത്രം.   മൂത്ത മകള്‍ ജാഹ്നവിയുടെ ആദ്യ ചിത്രം ഈ വര്‍ഷം പുറത്തിറങ്ങും.

ചലച്ചിത്ര രംഗത്ത് നിന്ന് വിടവാങ്ങിയ ശേഷം കുറച്ചു കാലം ടെലിവിഷന്‍ പരമ്പരകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.

2013 ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

ബോണി കപൂറുമായുള്ള വിവാഹം വിവാദം ഉയര്‍ത്തിയിരുന്നു. ജാന്‍ വി, ഖുഷി എന്നിവരാണു മക്കള്‍. 

പിതാവ് അയ്യപ്പന്‍ ഏതാനും വര്‍ഷം മുന്‍പ് നിര്യാതനായി. അമ്മ രാജേശ്വരിയെ ന്യു യോര്‍ക്കില്‍ ആശുപത്രിയയില്‍ തലയുടെ തെറ്റായ ഭാഗത്തു ശസ്ത്രക്രിയ നടത്തിയത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വൈകാതെ അവര്‍ മരിച്ചു.

ശ്രീദേവിയുടെ മരണത്തില്‍ പ്രിയങ്ക ചോപ്ര നടുക്കം പ്രകടിപ്പിച്ചു. അനുശോചനങ്ങള്‍ പ്രവഹിക്കുകയാണ്. 
മികച്ച നടി; സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകംമികച്ച നടി; സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകംമികച്ച നടി; സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകംമികച്ച നടി; സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക