Image

സൗദിയില്‍ വാഹനാപകടം: രണ്ട്‌ മലയാളികള്‍ മരിച്ചു

Published on 17 March, 2012
സൗദിയില്‍ വാഹനാപകടം: രണ്ട്‌ മലയാളികള്‍ മരിച്ചു
ജുബൈല്‍: സൗദി അറേബ്യയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തില്‍ രണ്ട്‌ മലയാളികള്‍ മരിച്ചു. മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുകയാണ്‌.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മാപ്പൂട്ടില്‍ റോഡിനടുത്ത ടി.പി ഹുസൈന്‍െറ മകന്‍ ടി.പി സൈതലവി( 26 ), കോഴിക്കോട്‌ മലാപറമ്പ്‌ മണിച്ചേരി വീട്ടില്‍ കുമാരന്‍െറ മകന്‍ രാജിവ്‌ കുമാര്‍ (42) എന്നിവരാണ്‌ മരിച്ചത്‌. കൂടെയുണ്ടായിരുന്ന കോഴിക്കോട്‌ കിഴക്കേമുറി കൂരാട്ടുകണ്ടില്‍ രാജേഷ്‌ (31)നാണ്‌ ഗുരുതരമായി പരിക്കേറ്റത്‌.ജുബൈല്‍ അല്‍മന ആശുപത്രിയിലാണ്‌ ഇദ്ദേഹം ഇപ്പോഴുള്ളത്‌.

രാവിലെ ജോലിസ്ഥലത്തേക്ക്‌ പോവുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്‌ വാനില്‍ എതരെ ഭാഗത്ത്‌ നിന്ന്‌ സിഗ്‌നല്‍ മററികടന്ന്‌ വന്ന വാഹനം ഇടിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക