Image

എബ്രഹാം സി. മാത്യൂസ് (എലിവേറ്റര്‍ കുഞ്ഞുമോന്‍)നിര്യാതനായി

Published on 26 February, 2018
എബ്രഹാം സി. മാത്യൂസ് (എലിവേറ്റര്‍ കുഞ്ഞുമോന്‍)നിര്യാതനായി
ബോസ്റ്റന്‍: ആദ്യകാല മലയാളി വ്യവസായിയും മലയാളികളുടെ എല്ലാ നല്ല കാര്യങ്ങള്‍ക്കും സഹായിയുമായിരുന്ന വാഴൂര്‍ ചിറമുഖത്ത് എബ്രഹാം സി. മാത്യൂസ് (എലിവേറ്റര്‍ കുഞ്ഞുമോന്‍) നിര്യാതനായി. 

തകര്‍ന്നു വീണ വേള്‍ഡ് ട്രേഡ് സെന്ററിന്റെ എലിവേറ്ററുകള്‍ക്കും കുഞ്ഞുമോന്റെ കമ്പനി സര്‍വീസിംഗ് നടത്തിയിരുന്നത് അക്കാലത്ത് ഇന്ത്യാ എബ്രോഡ് അടക്കമുള്ള പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഷ്മിറ്റ് മെഷീന്‍ ഇന്‍കോര്‍പറേറ്റഡ്, നോര്‍ത്ത് അമേരിക്കന്‍ എലിവേറ്റര്‍ പ്രൊഡക്ട്‌സ് എന്നിവയാണു അദ്ധേഹം ന്യു യോര്‍ക്ക് ക്വീന്‍സില്‍ നടത്തിക്കൊണ്ടിരുന്ന സ്ഥാപനങ്ങള്‍

വാഴൂര്‍ വെള്ളക്കോട്ട് കുടുംബാംഗം മോളമ്മ ആണ് ഭാര്യ. മക്കള്‍: ജൂലി, ജസ്റ്റിന്‍, ജാസ്മിന്‍, ജോവാന്‍

പൊതുദര്‍ശനം: മാര്‍ച്ച് 2, 5 മുതല്‍ 9 വരെ; മാര്‍ച്ച് 3 ശനി രാവിലെ 9 മുതല്‍ 11 30 വരെ: ജോണ്‍ എവററ്റ് ആന്‍ഡ് സണ്‍സ് ഫ്യൂണറല്‍ ഹോം, 4 പാര്‍ക്ക് സ്റ്റ്രീറ്റ്, നാറ്റിക്ക്, മസച്ചുസെറ്റ്‌സ്, 01760

സംസ്‌കാര ശുശ്രൂഷ മാര്‍ച്ച് 3, ഉച്ചക്ക് 1:30: കാര്‍മ്മല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, 467 റിവര്‍ റോഡ്, ഹഡ്‌സണ്‍, മസച്ച്ചുസെറ്റ്‌സ്-01749

സംസ്‌കാരം: ഹൈലന്‍ഡ് സെമിത്തേരി, 54 സെന്റര്‍ സ്റ്റ്രീറ്റ്, ഡോവ, മസച്ചുസെറ്റ്‌സ്-02030
Join WhatsApp News
Thomas T Oommen 2018-02-26 15:14:07
Heartfelt condolences and prayers.  Kunjumon has been very helpful to Malayalee organizations and ecumenical movements for decades. We will miss him.
Ponmelil Abraham 2018-02-26 19:15:24
Deep condolences and prayers.

Raju and family thaverthundiyil kottayam 2018-03-03 09:35:49
Our heart felt condolences  to molamama and all ... pray for his soul rest in peace..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക