Image

ശ്രീദേവിയുടെ അന്ത്യത്തെ സംബന്ധിച്ചും കഥകളും വിവാദങ്ങളും

Published on 26 February, 2018
ശ്രീദേവിയുടെ  അന്ത്യത്തെ സംബന്ധിച്ചും കഥകളും വിവാദങ്ങളും
കഥകള്‍ക്ക് ജീവന്‍ നല്‍കിയ രാജകുമാരിയുടെ അന്ത്യത്തെ സംബന്ധിച്ചും കഥകളും വിവാദങ്ങളും.
മരിലിന്‍ മണ്‍ റോ, ബ്രൂസ് ലീ എന്നിവര്‍ മുതല്‍ കലാഭവന്‍ മണി വരെയുള്ളവരുടെ അകാല അന്ത്യം വിവാദങ്ങളിലാണു ചെന്നെത്തിയത്. ആ വിവാദങ്ങളാകട്ടെ ഒരിക്കലും ഇല്ലാതാവാനും പോകുന്നില്ല. ജീവിതത്തിന്റെ ഉന്നതങ്ങളില്‍, നില്‍ക്കുമ്പോഴാനു അവരൊക്കെ മരിച്ചത്. വിവാദങ്ങല്‍ മൂലം അവര്‍ ആ പ്രായക്കാരായി എന്നും ജീവിക്കുകയും ചെയ്യുന്നു. 

നടി ശ്രീദേവി മരിച്ചത് ബാത്ടബ്ബില്‍ മുങ്ങിയാണെന്നു വ്യക്തമായി. പക്ഷെ എങ്ങനെ വീണു, എന്തു കൊണ്ടു വീണു എന്നതിനു വ്യക്തമായ ഉത്തരമില്ല.

ദുബായിലെ ഹോട്ടലിലെ കുളിമുറിയിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബോധരഹിതയായി വെള്ളത്തില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണു ഇപ്പോള്‍ പുറത്ത് വന്ന ഫോറന്‍സിക് റിപോര്‍ട്ടില്‍ പറയുന്നത്.

രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ അമിതമായി മദ്യപിക്കുന്ന ആളല്ലത്രെ. അല്പ്പം വൈന്‍ മാത്രം കഴിക്കും. എങ്കില്‍ പിന്നെ എങ്ങനെ ബോധമില്ലാതെ ബാത്ത് ടബ്ബില്‍ വീണു എന്നതാനു അവ്യക്തം.

ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിലായിരുന്നു. ചടങ്ങുകള്‍ക്കുശേഷം അവിടെനിന്ന് മടങ്ങിയ ശ്രീദേവി ദുബായിലെ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലിലാണ് താമസിച്ചത്. ഇവിടെ വെച്ചാണ് അവര്‍ മരിച്ചത്.

വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് ബോണി കപൂറും ഇളയ പുത്രി ഖുശിയും മുംബൈക്കു മടങ്ങി. എന്നാല്‍ ഭര്‍ത്താവ് ശ്രീദേവിയെ അതിശയപ്പെടുത്താന്‍ ദൂബായിയിലെക്കു തിരിച്ചു ചെന്നു.

ബന്ധുവും ഹിന്ദി സിനിമാ നടനുമായ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങില്‍ സംബന്ധിക്കാനാണ് ശ്രീദേവി കുടുംബസമേതം യു.എ.ഇ.യിലെത്തിയത്. ബാത്ത് റൂമില്‍ പോയ ശ്രീദേവിയെ 15 മിനിറ്റ് കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വാതില്‍ തള്ളി തുറന്നു നോക്കുന്‍പോഴാണ് ബാത്ത് ടബില്‍ വീണുകിടക്കുന്നത് കാണുന്നത്.

ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നും പരിശോധനയില്‍ വ്യക്തമായി.

അപകട മരണമാണെന്ന് വ്യക്തമായതോടെ ദുബായ് പോലീസ് ശ്രീദേവിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി തുടങ്ങി.

മരണം ഹൃദയാഘാതം മൂലമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. മരണം സംഭവിച്ചത് ആശുപത്രിയില്‍ എത്തുന്നതിനും മുമ്പായിരുന്നു. അതിനാല്‍ അത് സ്വാഭാവിക മരണമാണെങ്കില്‍പ്പോലും പൊലീസിനെ അറിയിച്ച് അവര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്നാണ് നിയമം .

മരണം സംബന്ധിച്ച് പിന്നീട് ഏതെങ്കിലും തരത്തിലുള്ള ആരോപണം ഉയരുന്നത് തടയാനാണ് ദുബായ് പൊലീസ് എല്ലാ പഴുതുകളുമടച്ച് അന്വേഷിച്ചത്.

ശ്രീദേവിയെ അവസാനമായി കണ്ട വ്യക്തി എന്ന നിലയ്ക്ക് പോലീസ് ബോണി കപൂറില്‍ നിന്നും മൊഴി എടുത്തു. എന്നാല്‍ അദ്ദേഹം ഒരിക്കലും അന്വേഷണത്തിന്റെ നിഴലിലല്ലെന്നും ഖലീജ് ടൈംസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍പറയുന്നു.

അതേ സമയം ശ്രീദേവിയുടെ മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂര്‍ അരികിലില്ലായിരുന്നുവെന്നും ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ദുബായ് ജുമെരിയ എമിരേറ്റ്‌സ് ടവര്‍ ഹോട്ടലിലെ ജീവനക്കാരനാണെന്നും മുംബൈയിലെമിഡ് ഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.

മരണ ദിവസം രാത്രി പത്തരയോടെ ശ്രീദേവി റൂം സര്‍വീസില്‍ വിളിച്ച് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. പതിനഞ്ച് മിനിട്ടിനകം ജീവനക്കാരന്‍ റൂമിലെത്തി. എന്നാല്‍ നിരവധി തവണഡോര്‍ ബെല്‍ അടിച്ചിട്ടും അവര്‍ വാതില്‍ തുറന്നില്ല. എന്തോ കാര്യമായി കുഴപ്പമുണ്ടെന്ന് തോന്നിയ ഇയാള്‍ മറ്റു ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബലമായി വാതില്‍ തുറന്ന് റൂമില്‍ കയറിയ ജീവനക്കാര്‍ കണ്ടത് ബാത്‌റൂമിലെ തറയില്‍ വീണു കിടക്കുന്ന ശ്രീദേവിയെ ആണ്. അപ്പോള്‍ സമയം ഏതാണ്ട് പതിനൊന്ന് മണിയായിക്കാണും. അവരെ കണ്ടെത്തുമ്പോള്‍ അവര്‍ക്ക് നാഡീമിടിപ്പുണ്ടായിരുന്നു. ജീവനക്കാര്‍ അവരെ പെട്ടെന്ന് തന്നെ റാഷിദ് ഹോസ്പിറ്റലില്‍ എത്തിച്ചു എന്നാല്‍ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു മിഡ് ഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതു പക്ഷെ ഇതേ വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

see report

Two days after partaking in the festivities of nephew Mohit Marwah's February 22 wedding in Ras Al-Khaimah, veteran actor Sridevi passed away in a hotel room of Dubai's Jumeirah Emirates Towers Hotel. The 54-year-old suffered a cardiac arrest on Saturday, when she was apparently found unconscious in the bathroom by a staffer.

When mid-day contacted the hotel, an employee on the condition of anonymity said that the actor was residing alone. "At around 10.30 pm, she called the room service to request for water. When the server reached her room within 15 minutes, the actor did not attend to multiple doorbells. After a few minutes, fearing something was amiss, the staffer raised an alarm. When we broke into the room, we found her on the bathroom floor. This was around 11 pm. She had a pulse when we found her."

The source adds that while Sridevi appeared healthy, should she have been feeling uneasy, she may have attributed it to the exhaustive wedding ceremonies. "We rushed her to [Rashid Hospital], where she was declared dead on arrival."

Contrary to reports, Sridevi was not in company of husband Boney Kapoor at the time of suffering the attack. Boney had returned to Mumbai on Thursday after the wedding, while Sridevi headed to Dubai to attend an auction of her paintings. mid-day had reported about the event on January 5. The developments were confirmed by a family member.

A lengthy autopsy procedure was conducted, reportedly under the supervision of Dr Khaled Alburaiki. An official reportedly told the Khaleej Times, "Since she is a high-profile personality, we cannot rush the post-mortem procedures." Given that the actor was declared dead on arrival, the authorities could not issue a death certificate without conducting the autopsy. Publications in Dubai reported that the body could not be repatriated on Sunday as reports from the Dubai police were awaited till late evening. It was suggested that the body would not be flown in before today.

https://www.mid-day.com/articles/sridevis-final-hours-what-transpired-before-the-veteran-passed-away/19116198

ശ്രീദേവിയുടെ  അന്ത്യത്തെ സംബന്ധിച്ചും കഥകളും വിവാദങ്ങളുംശ്രീദേവിയുടെ  അന്ത്യത്തെ സംബന്ധിച്ചും കഥകളും വിവാദങ്ങളും
Join WhatsApp News
വിദ്യാധരൻ 2018-02-26 19:45:22
'മധു'വിനൊരു ചരമഗീതം 

"ആരുണ്ടിവിടെൻ കഥ പറയാൻ 
ആരുണ്ടെനിക്കായി കേണിടുവാൻ 
ഒരു സുന്ദരിയുടെ മരണമിന്ന് 
മാലോകരെ ഇളക്കി മറിച്ചിടുന്നു 
അവളുടെ മരണത്തിൻ ഹേതുവെന്തേ? 
അവൾ മദ്യം കഴിച്ചിരുന്നോ ?
ദാമ്പത്യബന്ധം എങ്ങനെയായിരുന്നു ?
അവിവിഹിത  ബന്ധം ഉണ്ടായിരുന്നോ?
ജാരനായി ആരേലും ഉണ്ടായിരുന്നോ ?
നൂറു കണക്കിനു ചോദ്യവുമായി 
ലോകം ഇളകി മറിഞ്ഞു നിൽപ്പൂ .
ആരുണ്ടിവിടെൻ കഥ പറയാൻ 
ആരുണ്ടെനിക്കായി കേണിടുവാൻ
ആർക്കും വേണ്ടാത്ത കാട്ടാളൻ ഞാൻ
ഒരു പിടി ചോറിനായി കൊന്നന്നെ നിങ്ങൾ
ഞെട്ടിയില്ലാരും വിലപിച്ചില്ല 
വിസ്‌മൃതനായി ഞാൻ രണ്ടു നാളിൽ 
അയച്ചില്ല പൂക്കളും റീത്തുമാരും 
വച്ചില്ല ഒരു കാട്ടുപൂവ്പോലും 
അജ്ഞാതമെൻ കുഴിമാടത്തിലും 
ലജ്ജ തോന്നുന്നു പുരോഹിതരരെ 
ലജ്ജ തോന്നു രാഷ്ട്രീയ കീടങ്ങളെ 
നിറുത്തുക നിങ്ങടെ രോദനം 
കപടമാം കള്ള കരച്ചിലുകൾ "

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക