Image

അറ്റ്‌ലാന്റ ക്‌നാനായ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 ന് സമാപിക്കും.

ജോയിച്ചന്‍ പുതുക്കുളം Published on 26 February, 2018
അറ്റ്‌ലാന്റ ക്‌നാനായ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 ന് സമാപിക്കും.
അറ്റ്‌ലാന്റ: ഈവരുന്ന ജൂലായ് 19, മുതല്‍ 22 തീയതിവരെ അറ്റ്‌ലാന്റയില്‍ വച്ച് നടത്തപ്പെടുന്ന ക്‌നാനായ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 -ന് അവസാനിക്കുമെന്ന് കെസിസിഎന്‍എ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ചുരുങ്ങിയകാലംകൊണ്ട് 600 ല്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിച്ചതിനാല്‍, ഓംനി ഹോട്ടലില്‍ കൂടുതല്‍ മുറികള്‍ , ഈകണ്‍വെന്‍ഷന്‍വേണ്ടി ലഭിച്ചു എന്നും അറിയിച്ചു.

മറ്റ് കണ്‍വെന്‍ഷനുകളെ അപേക്ഷിച്ച് പുതുമ നിറഞ്ഞപരിപാടികളായ ക്‌നാനായ idol, ക്‌നാനായ പ്രിന്‍സ് & പ്രിന്‍സസ് , ക്‌നാനായ മന്നന്‍& മങ്ക, മുദായത്തിലെ ആനുകാലിക പ്രശ്‌നങ്ങളെപറ്റി ചര്‍ച്ചകളും, വിചിന്തനങ്ങളും, സെമിനാറുകള്‍, വിവിധയിനം ക്ലാസുകള്‍ 2016 നുശേഷം ക്‌നാനായ സമുദായത്തില്‍ നിന്നും വിവാഹംകഴിച്ച നവദമ്പതിമാരെ പ്രശംസിക്കുക എന്നിവയാല്‍ തികച്ചും വ്യത്യസ്തം ആയിരിക്കും ഈകണ്‍വെന്‍ഷന്‍ എന്ന് ചെയര്‍മാന്‍ സൈമണ്‍ ഇല്ലിക്കാട്ടില്‍ അറിയിച്ചു.
ക്‌നാനായ സമുദായം ഇന്ന് അഭിമുഖീകരിക്കുന്ന സഭാപരമായ പ്രശ്‌നങ്ങളെ നേരിടുവാനും, നമ്മുടെ സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തിതെളിയിക്കുവാനും , എല്ലാ ക്‌നാനായസമുദായ അംഗങ്ങളും ഈ കണ്‍വെന്‍ഷനില്‍ സംബന്ധിക്കണംഎന്ന കെസിസിഎന്‍എ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആഹ്വാനംചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: കെ.സി.എന്‍ എ, പ്രസിഡന്റ് ബേബി മണക്കുന്നേല്‍ (713 2919721), വി .പി . മേയമ്മ വെട്ടിക്കാട്ടില്‍ (847 8901057), സെക്രട്ടറി എബ്രഹാം പുതിയേടത്തുശ്ശേരില്‍ (845 5073173) , ജോയിന്‍റ് സെക്രട്ടറി. രാജന്‍ പാടവത്തില്‍ (954 701 3200) , ട്രഷര്‍ അനില്‍ മറ്റപ്പള്ളിക്കുന്നേല്‍ (747 900 3806), കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സൈമണ്‍ ഇല്ലിക്കാട്ടില്‍ 678 878 8578, കെ.സി.എ.ജി പ്രസിഡന്റ് ജസ്റ്റിന്‍ തോമസ്സ് പുത്തന്‍പുരയില്‍ 706 461 3567.),. ഢ.ജ തോമസ് മുണ്ടതാനത്ത് (770 5970620), സെക്രട്ടറി മാത്യു പുല്ലഴിയില്‍ (4049822587), ജോ . സെക്രട്ടറി. ജെസ്സി പുതിയകുന്നേല്‍(678 7648042), ട്രഷറര്‍ സാജു വട്ടക്കുന്നത് (678) 6568362) , റീജിയണല്‍ വി. പി. ജോബി വാഴക്കാലയില്‍ (678) 3729081), നാഷണല്‍ മെമ്പര്‍ ഷാജുമോന്‍ തെക്കേല്‍ (678) 3615188),.

പി.ആര്‍.ഒ ജോസ് തൂമ്പനാല്‍ & ജോസ് കരപറമ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക