Image

റഷ്യന്‍ ഗൂഢാലോചന എത്രപേര്‍ വിശ്വസിക്കും? (ബി ജോണ്‍ കുന്തറ)

Published on 21 February, 2018
റഷ്യന്‍ ഗൂഢാലോചന എത്രപേര്‍ വിശ്വസിക്കും? (ബി ജോണ്‍ കുന്തറ)
മാധ്യമങ്ങളില്‍ ഇന്നു നാം കാണുന്ന വാര്‍ത്തകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, രാജ്യത്തെ അമ്പരിപ്പിച്ചു ഇളക്കിമറിച്ചു.

ഇതിനെല്ലാം കാരണക്കാര്‍ ഏതാനും റഷ്യാക്കാര്‍ ഫേസ് ബൂക്കെന്ന സോഷ്യല്‍ മാധ്യമത്തില്‍ ട്രംപിനെ അനുകൂലിച്ചു പോസ്റ്റിങ്ങുകള്‍നടത്തി. ഈ ഫേസ് ബുക്ക് ആക്രമണത്തിന് റഷ്യയുടെ അണുബോബുകളേക്കാള്‍ ശക്തിയുണ്ടന്നാണ് പലരുടേയും വാദം.

രാജ്യത്തെ അമ്പരിപ്പിച്ച ഇളക്കിമറിക്കുന്ന സംഭവം കഴിഞ്ഞ പ്രസിഡന്റ്റ് തിരഞ്ഞെടുപ്പില്‍ നടന്നു റഷ്യ ഫേസ് ബുക്കെന്ന സോഷ്യല്‍ മീഡിയയില്‍ 40000 അടുത്തു ഡോളര്‍ മുടക്കി പരസ്യങ്ങള്‍ വാങ്ങി ഡൊണാള്‍ഡ് ട്രമ്പിനെ അമേരിക്കയുടെ പ്രസിഡന്റ്റാക്കി.

നിങ്ങളില്‍ എത്രപേര്‍ വിശ്വസിക്കും? എത്ര പേര്‍, റോബര്‍ട്ട് മുള്ളര്‍ കുറ്റപ്പെടുത്തുന്ന പരസ്യങ്ങള്‍ FB ല്‍ കണ്ടു നിങ്ങളുടെ വോട്ടുകള്‍ മാറ്റിക്കുത്തി? ഇതിനോടകം റോബര്‍ട്ട് മുള്ളറിന്റ്റെ അന്വേഷണ പട 14 മില്യണ്‍ ഡോളറിനടുത്തു നികുതിപ്പണം ചിലവാക്കി എന്നിട്ടു പൊതു ജനത്തിനു കിട്ടിയതോ അമേരിക്കയിലില്ലാത്ത 13 റഷ്യക്കാരെ കുറ്റമോ അവര്‍ FB ല്‍ പരസ്യo വാങ്ങി.

ഈ 13 പ്രതികളെ ഏത് കോടതയില്‍ വിസ്തരിക്കും? ഇവരെ US ലേയ്ക്ക് ആരു കൊണ്ടുവരും അതോ മുള്ളര്‍ റഷ്യയില്‍ പോയി കേസുനടത്തുമോ? ചിലര്‍ പറഞ്ഞേക്കാം അമേരിക്കക്ക് കുറ്റവാളികൈമാട്ട ഉടമ്പടി പ്രകാരം ഇവരെ ഇവിടെ കൊണ്ടുവരുവാന്‍ പറ്റുമെന്ന്. എന്നാല്‍ ഇരു രാജ്യങ്ങളുമായി നടപ്പിലാക്കുവാന്‍ പറ്റുന്ന ഒരു ഉടമ്പടിയുമില്ല .2013ല്‍, NASA ല്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തി രാജ്യoവിട്ടു റഷ്യയില്‍ അഭയം തേടിയ എഡ്വേര്‍ഡ് സ്നോഡന്‍ ഇയാളെ ഇവിടെക്കൊണ്ടുവരുന്നതിന് ഒബാമാ ശ്രമിച്ചു എന്നാല്‍ വിജയിച്ചില്ല.

ഇതുമാതിരി റഷ്യയും പലേ അവസരങ്ങളില്‍ അവരുടെ പൗരന്‍മാരെ അമേരിക്കയില്‍ നിന്നും വിട്ടുകിട്ടുന്നതിന് ശ്രമം നടത്തിയിട്ടുണ്ട്.
എന്താണ് റഷ്യക്കാര്‍ ചെയ്തകുറ്റം അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് ഒളിമാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തിച്ചു മുഗ്യമായും മാധ്യമങ്ങളിലൂടെ. രണ്ടു രാഷ്ട്രീയ പക്ഷവും കഴിഞ്ഞ തിരഞ്ഞെടുപ്പിയില്‍ മാധ്യമ പ്രചാരണങ്ങള്‍ക്കുമാത്രം ഹില്ലരി 104നും ട്രംപ് 80 മില്ല്യനും ചിലവഴിച്ചു ഇതിവരുടെ തിരഞ്ഞെടുപ്പു ഫണ്ടില്‍ നിന്നും.

കൂടാതെ ഇവരെ അനുകൂലിച്ച സംഘടനകള്‍ ചിലവാക്കിയതിന്റ്റെ കണക്കുകള്‍ ബില്യണ്‍ തലത്തിലേയ്ക്കു പോകും. ഈ പരസ്യങ്ങളെല്ലാം സമ്മതിദായകരെ യാഥാര്‍ഥ്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്നതിനായിരുന്നു എന്ന് നിങ്ങളാരെങ്കിലും കരുതുന്നുണ്ടോ?

ഈ വിഷയം ആസ്പദമാക്കി റഷ്യാക്കാര്‍ വരുന്നു എന്ന തലക്കെട്ടില്‍ ഒരു ലേഖനം ഇ-മലയാളിയില്‍ എഴുതിയിരുന്നു. അതില്‍ പറഞ്ഞ പലതും വീണ്ടും ആവര്‍ത്തിക്കുന്നു. ഇന്നു നാം കാണുന്ന രീതിയിലുള്ള തമ്മില്‍ തമ്മിലുള്ള ഒളിപ്പോരുകള്‍, രാഷ്ട്രങ്ങള്‍ ഉടലെടുത്തനാള്‍ മുതല്‍തുടര്‍ന്നുവരുന്നു. പരസ്പരം പലേ രീതികളിലും തന്ത്രവും കുതന്ത്രവും അനുകരിച്ചു സ്വാധീനം ചെലുത്തുന്നതിനു എല്ലാവരും ശ്രമിച്ചിട്ടുണ്ട് ശ്രമിക്കുന്നുമുണ്ട്.

തിരഞ്ഞെടുപ്പു സമയങ്ങളില്‍ നാംകേള്‍ക്കുകയും കാണുകയും ചെയ്യുന്ന പരസ്യങ്ങള്‍ എത്രപേര്‍ പരമാര്‍ദ്ധം എന്നു കരുതുന്നു? ഫേസ് ബുക്കില്‍ കാണുന്ന പോസ്റ്റിംഗുകളും, മറ്റുമാധ്യമങ്ങളില്‍ കാണുന്ന പരസ്യങ്ങളും കണ്ട് വോട്ടു രേഖപ്പെടുത്തുന്ന ഒരു ജനാവലിയാണോ ഈ രാജ്യത്തുള്ളത്? അങ്ങനെങ്കില്‍ തീര്‍ച്ചയായും റഷ്യക്കാര്‍ അവരുടെ ശ്രമങ്ങളില്‍ വിജയിച്ചു.

1950 കളില്‍ വോയിസ് ഓഫ് അമേരിക്ക (VOA ) എന്ന ആഗോള റേഡിയോ നിലയം അമേരിക്ക ഉപയോഗിച്ചിരുന്നു പ്രക്ഷേപണങ്ങള്‍ ലോകത്തിന്റ്റെ എല്ലാമുക്കിലും എത്തിയിരുന്നു അമേരിക്കന്‍ പ്രൊപ്പഗാണ്ട എന്ന് മറ്റു രാഷ്ട്രങ്ങള്‍ വിശേഷിപ്പിച്ചു.

റഷ്യ അവരുടെ എംബസികളില്‍ നിന്നും പ്രസിദ്ധീകരണങ്ങള്‍ സൗജന്യമായി വായനക്കാര്‍ക്ക് എങ്ങും എത്തിച്ചിരുന്നു. ഇതിന്റ്റെ എല്ലാം പിന്നിലെ ഉദ്ദേശം പൊതുജനത്തെ സ്വാധീനിക്കുക പലപ്പോഴും വഴിതെറ്റിക്കുക.
ഇന്നും ഇന്ത്യയില്‍ പലേ ബുദ്ധിമുട്ടുകളുടേയും പ്രകര്‍തി വരുത്തുന്ന ദുരന്തങ്ങള്‍ വരെ CIA ചമച്ചവ എന്ന് വിശ്വസിക്കുന്നവരുണ്ട്. 1960 കളില്‍ ലാറ്റിന്‍ അമേരിക്കയില്‍, അമേരിക്ക കാട്ടിയിട്ടുള്ള അതിക്രമങ്ങള്‍ ഒരു രഹസ്യമല്ല.

നാം കുഴിച്ച കുഴികളില്‍ ചിലപ്പോള്‍ നാംതന്നെവീഴും. ഇന്റ്റര്‍നെറ്റ്, സോഷ്യല്‍ മാധ്യമങ്ങള്‍ ഇവ ആരു കണ്ടുപിടിച്ചു ലോകമെങ്ങും പ്രചരിപ്പിച്ചു അമേരിക്ക. അതിന്ന് പലരും പലേരീതികളില്‍ നല്ലതിനും തിന്മക്കും ഉപയോഗിക്കുന്നു. എന്താണതിനുള്ള പ്രതിരോധം? ഉപയോഗിക്കുന്നവരെ നിയന്ധ്രിക്കുക അഥവാ ശിക്ഷിക്കുക ആരീതികളിലേയ്ക്ക് അമേരിക്ക നീങ്ങണമെന്ന് എത്രപേര്‍ ആഗ്രഹിക്കുന്നു?

വാസ്തവം മറ്റൊന്നുമല്ല, ഹില്ലരി ക്ലിന്റ്റന്‍ പരാജയപ്പെട്ടു. എല്ലാ നിഗമനങ്ങളേയും കാറ്റില്‍ പറപ്പിച്ചു.അത് ഒട്ടുമുക്കാല്‍ മാധ്യമങ്ങള്‍ക്കും ഡെമോക്രറ്റിക് പാര്‍ട്ടി നേതാക്കള്‍ക്കും ഒരിക്കലും സഹിക്കുവാന്‍ പറ്റാത്ത ഒരു അവസ്ഥയായി മാറി. ഇവരെല്ലാം ഷാമ്എബെനുകള്‍ വാങ്ങി ഹില്ലരി വിജയം ആഘോഷിക്കുന്നതിന് ഉറക്കം കളഞ്ഞിരുന്നവര്‍.

എന്നാല്‍പ്പിന്നെ അടുത്തവഴി ട്രംപിനെ എങ്ങിനെങ്കിലും താഴെ വലിച്ചിടുക. ഈശ്രമം നവംബര്‍ 9, 2016ല്‍ തുടങ്ങി ഇന്നും മുന്നോട്ടു പോകുന്നു.ഹില്ലരി ജയിച്ചിരുന്നെങ്കില്‍ നാമിന്നു കാണുന്ന മുള്ളരും, റഷ്യയും, ഗൂഡാലോചനകളും ഒന്നും ആര്‍ക്കും ഒരുപ്രശ്‌നവും ആകില്ലായിരുന്നു.
ബി ജോണ്‍ കുന്തറ
റഷ്യന്‍ ഗൂഢാലോചന എത്രപേര്‍ വിശ്വസിക്കും? (ബി ജോണ്‍ കുന്തറ)
Join WhatsApp News
Poll 2018-03-24 13:12:48
Only four in 10 registered voters believe President Donald Trump is fit for office, according to a Quinnipiac University poll released Tuesday.
The 40 percent mark is a new low for respondents to the Quinnipiac survey, which asked the same question in September and October. Fifty-seven percent of respondents to the latest poll said Trump is not fit for the office he holds.
While 86 percent of self-identified Republicans said Trump is fit to serve, an overwhelming 93 percent of Democrats said the opposite. And nearly 60 percent of independents agreed with Democrats who said Trump is not fit to serve as president.
Ninety-three percent of people who identify as black and 70 percent of people who identify as Hispanic said Trump is not fit to serve. White voters, however, were largely split on the question of Trump’s fitness for office: 49 percent said he is fit; 48 percent said he isn’t
Trump’s approval rating has slightly fallen to 35 percent, nearing the lowest point of his presidency — 33 percent in August. Nearly six in 10 respondents said they disapprove of the way Trump is handling his job as president.
Eighty percent of Republicans approve of Trump’s job as president, while 91 percent of Democrats and 63 percent of independents disapprove. Ninety-one percent of black, 70 percent of Hispanic and 50 percent of white voters, respectively, disapprove of Trump’s job as president.
And a majority of registered voters said Trump is not honest (58 percent), does not have good leadership skills (59 percent) or care about average Americans (59 percent), is not level headed (65 percent) and does not share their values (62 percent).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക