Image

ഫാ. ജോസഫ് മുട്ടത്ത് സിഎംഐ (83) നിര്യാതനായി

Published on 27 February, 2018
ഫാ. ജോസഫ് മുട്ടത്ത് സിഎംഐ (83) നിര്യാതനായി
ന്യു യോര്‍ക്ക്: ദീര്‍ഘകാലം അമേരിക്കയില്‍ വിവിധ പള്ളികളില്‍ സേവനമനുഷ്ടിച്ച ഫാ.ജോസഫ് മുട്ടത്ത് സിഎംഐ (83) കേരളത്തില്‍ നിര്യാതനായി. ഇല്ലിനോയി, ന്യു യോര്‍ക്ക്, ന്യു ജെഴ്‌സി എന്നിവിടങ്ങളിലെ പള്ളികളില്‍ സേവനമനുഷ്ടിച്ചിരുന്നു. റിട്ടയമെന്റിനു ശേഷം നാട്ടിലെക്കു മടങ്ങി.

തിരുവനന്തപുരം സെന്റ്  ജോസഫ്‌സ് പ്രൊവിന്‍സ് വികര്‍ പ്രൊവിന്‍ഷ്യല്‍, മാന്നാനം, ചെത്തിപ്പുഴ ആശ്രമങ്ങളുടെ പ്രിയോര്‍, നാലുകോടി സെന്റ് റീത്താസ് ആശുപത്രി ഡയറക്ടര്‍, ചെത്തിപ്പുഴ സാന്‍ജോ ഭവന്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്ത് കുടുംബാംഗമാണ്. പ്രസിദ്ധ സാഹിത്യകാരന്‍ മുട്ടത്ത് വര്‍ക്കിയുടെ കസിനാണ്.

ചെത്തിപ്പുഴ സാന്‍ജോ ഭവനാംഗമായിരുന്നു.   
അദ്ധേഹം തന്നെയാണു അത് സ്ഥാപിച്ചത്‌ 

സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദേവാലയത്തില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക