Image

സൈന നെഹ്‌വാള്‍ സ്വിസ് ഓപ്പണ്‍ സെമിയില്‍

Published on 17 March, 2012
സൈന നെഹ്‌വാള്‍ സ്വിസ് ഓപ്പണ്‍ സെമിയില്‍
ബാസല്‍: ഇന്ത്യയുടെ അഭിമാനം സൈന നെഹ്‌വാള്‍ സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. 

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ സ്വിന്‍ ലിയുയിയെ അനായാസം തകര്‍ത്തെറിഞ്ഞാണ് സൈന ഇന്ത്യയുടെ കിരീട പ്രതീക്ഷ നിലനിര്‍ത്തിയത്. സ്‌കോര്‍: 21-12, 21-13. വെറും 34 മിനിറ്റുകള്‍ മാത്രമാണ് ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരം നീണ്ടത്. സ്വിസ് ഓപ്പണില്‍ നിലവിലെ ചാമ്പ്യനാണ് ലോക മൂന്നാം നമ്പരായ സൈന നെഹ്‌വാള്‍.

ഇന്ത്യയ്ക്ക് അനായാസ ജയം എന്നാണ് വിദേശ മാധ്യമങ്ങള്‍ സൈനയുടെ വിജയത്തെ പ്രകീര്‍ത്തിച്ചത്. ആഴ്ചകള്‍ക്കു മുമ്പ് നടന്ന യു.കെ ബാഡ്മിന്റണ്‍ ഓപ്പണില്‍ സൈന ഫൈനലില്‍ പുറത്തായിരുന്നു. എന്നാല്‍ സ്വിസ് ഓപ്പണില്‍ ഇതുവരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു മുന്നേറുന്ന സൈന കിരീടം നിലനിര്‍ത്തുമെന്ന പ്രതീക്ഷയാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക