Image

എക്യൂമെനിക്കല്‍ ഫെഡറേഷന് നവ നേതൃത്വം

Published on 27 February, 2018
എക്യൂമെനിക്കല്‍ ഫെഡറേഷന് നവ നേതൃത്വം
ന്യൂയോര്‍ക്ക്: സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2018-ലെ ഭാരവാഹികള്‍ ചുമതലയേറ്റു. വില്ലിസ്റ്റണ്‍ പാര്‍ക്കിലുള്ള സി.എസ്.ഐ ജ്യൂബിലി മെമ്മോറിയല്‍ ചര്‍ച്ചില്‍ വച്ചു നടത്തപ്പെട്ട പൊതുയോഗത്തില്‍ പ്രസിഡന്റായി റവ സജീവ് സുഗു ജേക്കബും, വൈസ് പ്രസിഡന്റായി ഫാ. ജോണ്‍ മേലേപ്പുറവും, അത്മായ വൈസ് പ്രസിഡന്റായി അനില്‍ തോമസും, സെക്രട്ടറിയായി ജോണ്‍ താമരവേലിയും, ട്രഷററായി ജോണ്‍ തോമസും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നു കമ്മിറ്റി അംഗങ്ങളേയും വിവിധ ചുമതലകള്‍ക്കായുള്ള കോര്‍ഡിനേറ്റേഴ്‌സിനേയും തെരഞ്ഞെടുത്തു. ഫാ. ജോണ്‍ തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് ആശംസകള്‍ അര്‍പ്പിക്കുകയുണ്ടായി.

പുതിയ വര്‍ഷം പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുവാന്‍ എല്ലാ അംഗങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അതിനു എല്ലാവരുടേയും സഹകരണം പ്രസിഡന്റ് ഫാ. സജീവ് സുഗു ജേക്കബ് അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ 15-നു എക്യൂമെനിക്കല്‍ ഫെഡറേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, അഖില ലോക പ്രാര്‍ത്ഥനാദിനവും, സ്ഥലംമാറിപ്പോകുന്ന വൈദീകര്‍ക്കുള്ള യാത്രയയപ്പും ക്രമീകരിക്കുന്നതാണെന്ന് സെക്രട്ടറി ജോണ്‍ താമരവേലിയും, ട്രഷറര്‍ ജോണ്‍ തോമസും അറിയിച്ചു.
എക്യൂമെനിക്കല്‍ ഫെഡറേഷന് നവ നേതൃത്വംഎക്യൂമെനിക്കല്‍ ഫെഡറേഷന് നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക