Image

അലക്‌സ് ജോര്‍ജിന്റെ (ഷിബു) കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് സമാഹരിക്കുന്നു

Published on 27 February, 2018
അലക്‌സ് ജോര്‍ജിന്റെ (ഷിബു) കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് സമാഹരിക്കുന്നു
ഒക്ലഹോമ: നാല്പത്തിമൂന്നാം വയസില്‍ വിട പറഞ്ഞ കലാകാരനും അഭിനേതാവും സംഘടനാ പ്രവര്‍ത്തകനുമായ അലക്‌സ് ജോര്‍ജിന്റെ (ഷിബു) കുടുംബത്തെ സഹായിക്കാന്‍ യു കെയറിംഗ് വഴി ഫണ്ട് സമാഹരിക്കുന്നു.

ഒക്ലഹോമ മലയാളീ അസോസിയേഷന്റെ കലാപ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നിന്നിരുന്ന ഷിബു മികച്ച അഭിനേതാവും അവതാരകനുമായിരുന്നു. സമകാലീന വിഷയങ്ങള്‍ പ്രമേയമാക്കി അനേകം ലഘു നാടകങ്ങള്‍ക്കു കഥയെഴുതുകയും അത് ഭംഗിയായി അരങ്ങില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്ന ഷിബുവിന്റെ കഴിവ് അടുത്തറിഞ്ഞിട്ടുള്ള ഒക്ലഹോമ മലയാളികള്‍ അദ്ദേഹത്തിന്റെ നിര്യാണം നടുക്കത്തോടെയാണ് ഉള്‍ക്കൊണ്ടത്. അസോസിയേഷന്റെ മുന്‍ കലാ വിഭാഗം സെക്രട്ടറിയായിരുന്നു

ഒക്ലഹോമ മാര്‍ത്തോമ്മഇടവക യുവജന സഖ്യം സെക്രട്ടറി, കമ്മറ്റി മെംബര്‍, ലേ ലീഡര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യയും ഏഴും ആറും വയസുള്ള രണ്ടു കൊച്ചുകുട്ടികളുമാണുള്ളത്.
ഓക്ലഹോമയിലുള്ള ജയപ്രകാശ് നായരാണു ഫണ്ട് സമാഹരണം സംഘടിപ്പിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക