Image

അനാവശ്യവിവാദങ്ങള്‍ സൃഷ്ടിച്ച് ഇടതുമന്ത്രിസഭയുടെ നേട്ടങ്ങള്‍ തമസ്‌കരിയ്ക്കാന്‍ ശ്രമിയ്ക്കുന്നു: നവയുഗം

Published on 28 February, 2018
അനാവശ്യവിവാദങ്ങള്‍ സൃഷ്ടിച്ച് ഇടതുമന്ത്രിസഭയുടെ നേട്ടങ്ങള്‍ തമസ്‌കരിയ്ക്കാന്‍ ശ്രമിയ്ക്കുന്നു: നവയുഗം
ദമ്മാം:  ചങ്ങനാശ്ശേരി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, ഇടതുപക്ഷസര്‍ക്കാര്‍ കേരളജനതയ്ക്ക് നല്‍കിയ ഭരണനേട്ടങ്ങളെ സമര്‍ത്ഥമായി തമസ്‌ക്കരിച്ചും, അനാവശ്യവിവാദങ്ങള്‍ സൃഷ്ടിച്ചും, വലതുപക്ഷമാധ്യമങ്ങള്‍ നടത്തുന്ന ഗൂഢനീക്കങ്ങളെക്കുറിച്ച്, ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ശ്രമങ്ങളാണ്  ഇടതുപക്ഷനേതാക്കളും, പ്രവര്‍ത്തകരും അടിയന്തരമായി നടത്തേണ്ടതെന്ന് നവയുഗം സാംസ്‌കാരികവേദി ദമ്മാം ബാദിയ യൂണിറ്റ് സമ്മേളനം രാഷ്ട്രീയപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ തന്നെ ഏറ്റവും അഴിമതി കുറഞ്ഞ സര്‍ക്കാര്‍ എന്ന പദവി നേടിയ ഇടതുമുന്നണി സര്‍ക്കാര്‍, ഭരണനിര്‍വ്വഹണത്തിലും മികച്ച നേട്ടമാണ് കൈവരിച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലായിരുന്ന 64 പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കാനും, പൊതുവിപണിയില്‍ ശക്തമായി ഇടപെടാനും,  തരിശുപാടങ്ങളില്‍ ജൈവകൃഷി നടപ്പിലാക്കി കാര്‍ഷികമേഖലയില്‍ പുതിയ ഉണര്‍വ്വ് നല്‍കാനും, സാമ്പത്തികമേഖലയില്‍ ആസൂത്രിത അച്ചടക്കം നടപ്പാക്കാനും, ഭൂരഹിതര്‍ക്ക് പട്ടയവിതരണം പുനരാരംഭിയ്ക്കാനും, ഇന്റര്‍നെറ്റ് സാര്‍വത്രികമാക്കാനും, ആയിരക്കണക്കിന് സ്റ്റാര്‍ട്ട്അപ്പുകള്‍ തുടങ്ങാനും  ഒക്കെ കഴിഞ്ഞ ഇടതുസര്‍ക്കാര്‍, ആരോഗ്യക്ഷേമരംഗങ്ങളില്‍  ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡും നേടി. 

എന്നാല്‍ ഇത്തരം നേട്ടങ്ങളെ മുഴുവന്‍ തമസ്‌കരിച്ച്, അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി, രാഷ്ട്രീയലാഭത്തിനായി പൊതുജനശ്രദ്ധ വഴി തെറ്റിയ്ക്കാനാണ് വലതുപക്ഷമാധ്യമങ്ങള്‍ ശ്രമിയ്ക്കുന്നത്. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ ഇടതുപക്ഷം ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.


റോയ് വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബാദിയ യൂണിറ്റ് സമ്മേളനം, നവയുഗം ദമ്മാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട് ഉത്ഘാടനം ചെയ്തു. നവയുഗം ജനറല്‍ സെക്രട്ടറി  എം.എ.വാഹിദ് കാര്യറ, ദമാം മേഖല സെക്രട്ടറി  ശ്രീകുമാര്‍ വെള്ളല്ലൂര്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി. രാംദാസ് സ്വാഗതവും, ജയന്‍ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

നവയുഗം ബാദിയ യൂണിറ്റ് ഭാരവാഹികളായി രാംദാസ് (പ്രസിഡന്റ്), സൂര്യനാരായണന്‍ (വൈസ് പ്രസിഡന്റ്), ജയന്‍ കരുനാഗപ്പള്ളി (സെക്രട്ടറി), ഇര്‍ഷാദ് (ജോയിന്റ് സെക്രട്ടറി), റോയ് വര്‍ഗ്ഗീസ് (ട്രെഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.


അനാവശ്യവിവാദങ്ങള്‍ സൃഷ്ടിച്ച് ഇടതുമന്ത്രിസഭയുടെ നേട്ടങ്ങള്‍ തമസ്‌കരിയ്ക്കാന്‍ ശ്രമിയ്ക്കുന്നു: നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക