Image

പി.വൈ.സിഡി ബൈബിള്‍ ക്വിസ്

ബിനോയി ശാമുവേല്‍ ആര്യപ്പള്ളില്‍, മീഡിയ കോര്‍ഡിനേറ്റര്‍. Published on 28 February, 2018
പി.വൈ.സിഡി ബൈബിള്‍ ക്വിസ്
ഡാളസ്: ഡാളസ് പെന്തക്കോസ്ത് യുവജനസംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബൈബിള്‍ ക്വിസ് ഫെബ്രുവരി 25 ഞായറാഴ്ച 5 മണിക്ക് ശാരോന്‍ ഫെലോഷിപ്പ് സഭാമന്ദിരത്തില്‍ വെച്ച് നടന്നു. സംഘടനയുടെ അംഗത്വസഭകളില്‍ നിന്നും 11 ടീമുകള്‍ പങ്കെടുത്ത ആവേശകരമായ മത്സരത്തില്‍ ഐ.പി.സി ടാബര്‍നാക്കിള്‍ ടീം ഒന്നാം സ്ഥാനത്തെത്തി. ക്രോസ് വ്യു ചര്‍ച്ച് ഓഫ് ഗോഡ് ടീം രണ്ടാമതും, സയോണ്‍ അസംബ്ലിസ് ഓഫ് ഗോഡ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ട്രോഫിയും, യഥാക്രമം 1000, 500, 250 ഡോളറും ആയിരുന്നു വിജയികള്‍ ക്കുള്ള സമ്മാനതുക. ജോഷ്വ ജോസഫ്, ബിജു തോമസ് എന്നിവരാണു സമ്മാനതുക സ്‌പോണ്‍സര്‍ ചെയ്തത്. സാം മാത്യു, സാം തോമസ് എന്നിവര്‍ ബൈബിള്‍ ക്വിസിന്റെ അവതാരകരായിരുന്നു. 2017 പ്രവര്‍ത്തനവര്‍ഷത്തെ അവസാന്‍ പ്രോഗ്രാം ആയിരുന്നു ഇത്.

 ബിജു തോമസ് (പ്രസിഡന്റ്), ഷോണി തോമസ് (കോര്‍ഡിനേറ്റര്‍), അലന്‍ മാത്യു (ട്രഷറാര്‍) എന്നിവരായിരുന്നു 2017-ലെ പി.വൈ.സി.ഡി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.


പി.വൈ.സിഡി ബൈബിള്‍ ക്വിസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക