Image

കാസര്‍ഗോഡ് അച്ചടക്കം ലംഘിച്ച ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടി: കുഞ്ഞാലിക്കുട്ടി

Published on 17 March, 2012
കാസര്‍ഗോഡ് അച്ചടക്കം ലംഘിച്ച ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടി: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കാസര്‍ഗോഡ് സംഭവത്തില്‍ അച്ചടക്കം ലംഘിച്ച പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. അച്ചടക്കമുള്ള പാര്‍ട്ടിയാണ് ലീഗ്. അച്ചടക്ക ലംഘനം നേതൃത്വം അനുവദിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

കാസര്‍ഗോഡ് ജില്ലാ ജനറല്‍ കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിന് ശേഷം പുറത്തിറങ്ങിയ ലീഗ് ജനറല്‍ സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ് ബഷീറിനെയും കെ.പി.എ മജീദിനെയുമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്. എ. അബ്ദുറഹ്മാനെ ഒഴിവാക്കിയെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ അനുയായികളാണ് കൈയേറ്റത്തിന് ശ്രമിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക